Keralam

ശബരിമല അക്രമം, ഒരാൾ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 3719 പേർ

ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി.

ഇതുവരെ ലഭിച്ച കണക്കനുസരിച്ച്, യുവതി പ്രവേശനത്തിനെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ 3719 പേരാണ് അറസ്റ്റിലായത്. 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ചിത്തിര ആട്ടത്തിന് ശബരിമല നടതുറന്നപ്പോള്‍ എത്തിയ പ്രതിഷേധക്കാരില്‍ ഇരുന്നൂറിലേറെപ്പേര്‍ നേരത്തെ സംഘര്‍ഷമുണ്ടായപ്പോള്‍ പങ്കാളികളായിരുന്നവരെന്ന് പൊലീസ് പറ‍ഞ്ഞു. പൊലീസിന്റെ ഫേസ് ഡിറ്റക്ഷന്‍ ക്യാമറകള്‍ ഇവരെ തിരിച്ചറിഞ്ഞു. ആദ്യ സംഘര്‍ഷത്തില്‍ അറസ്റ്റിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ശബരിമലയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെയും അക്രമത്തിന്റെയും സിസിടിവി, വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് 1500 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇവ ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളുമായി ബന്ധിപ്പിച്ചു. ഇത് ഫേസ് ഡിറ്റക്ഷന്‍ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയാണ് അവരില്‍ 200 പേരെങ്കിലും ഇത്തവണയും ശബരിമലയില്‍ എത്തിയിരുന്നതായി പോലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടവിശേഷത്തിന് ആയിരത്തിനുള്ളില്‍ ആളുകള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഇത്തവണ 7500 പേരെത്തിയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണക്ക്. ഇതില്‍ നാനൂറോളംപേര്‍ നെയ്യഭിഷേകം കഴിഞ്ഞ് തിരിച്ചിറങ്ങി. ബാക്കിയുള്ളവര്‍ പകല്‍ മുഴുവന്‍ സന്നിധാനത്തുതന്നെ തമ്പടിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍നിന്നെത്തിയതാണ് മിക്കവരും. ഇവരെല്ലാവരും ആര്‍എസ്എസ്-ബിജെപി അനുഭാവികളാണെന്ന് പൊലീസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018