Keralam

ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലിം ലീഗിനകത്തുണ്ടെന്ന് കോടതി വിധി വ്യക്തമാക്കുന്നുവെന്ന് പി ജയരാജന്‍; ഷാജി ഗുജറാത്തിനെ വികസനത്തിന്റെ മാതൃകയെന്ന് പ്രഖ്യാപിച്ചയാള്‍

കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മതനിരപേക്ഷത തകര്‍ക്കാനാണ് ഒരു ഭാഗത്ത് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ നില്‍ക്കുന്ന സിപിഐഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തെയും വര്‍ഗീയ നിലപാടുകളില്‍ നിന്നുകൊണ്ട് എതിര്‍ക്കുന്ന നേതാവാണ് കെഎം ഷാജിയെന്നും ജയരാജന്‍ പറഞ്ഞു. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്താണ് വികസനത്തിന്റെ മാതൃക എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് കെഎം ഷാജിയെന്നും അദ്ദേഹം പറഞ്ഞു.

ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിനകത്തുണ്ട് എന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്. മുസ്ലീം ലീഗിനകത്ത് എല്ലാ നേതാക്കളും പ്രവര്‍ത്തകരും വര്‍ഗീയവാദികളാണെന്ന ആക്ഷേപം സപിഐഎമ്മിനില്ല. മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന പലനേതാക്കളും ലീഗിലുണ്ട്. എന്നാല്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പല നിലപാടുകളും സ്വീകരിക്കുന്ന ഒറ്റപ്പെട്ട നേതാക്കളും അവിടെയുണ്ട് എന്നാണ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.
പി ജയരാജന്‍

മുസ്ലീം ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നെന്ന് അവകാശപ്പെട്ടുകൊണ്ട് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കാനാണ് ലീഗിലെ ചില നേതാക്കളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അത് കൃത്യമായി തെളിവുകള്‍ സഹിതം ഹൈക്കോടതിയുടെ മുന്നില്‍ വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കെഎം ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. വിധിയെ സിപിഐഎം സ്വാഗതം ചെയ്യുന്നെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീയതക്കെതിരെ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ് നേതൃത്വം വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് യുഡിഎഫ് തയ്യാറാകേണ്ടതെന്നും മറിച്ച് വിധിയെ തടുക്കാനുള്ള കാര്യങ്ങളല്ല ആലോചിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിക്കോട് എംഎല്‍എ കെഎം ഷാജി എംഎല്‍എ അയോഗ്യനാണെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പി ജയരാജന്‍.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് കെഎം ഷാജി എംഎല്‍എ അയോഗ്യനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇസ്ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിധി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു അഴീക്കോട് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറും യൂത്ത് ലീഗ് നേതാവായ കെ.എം ഷാജിയും തമ്മിലുളള മത്സരം പ്രചാരണഘട്ടം മുതല്‍ ഏറെ ആവേശത്തിലുമായിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018