Keralam

സുവര്‍ണാവസരം പ്രസംഗം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍; ചൊവ്വാഴ്ച കേസ് പരിഗണിക്കുംവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍  

ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ പിള്ള ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസ് ചൊവ്വാഴ്ച പരിഗണിക്കും വരെ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടികളിലേക്ക് കടക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരന്‍ പിള്ളയ്ക്കെതിരെ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ഐപിസി 505(1)ബി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരം കേസെടുത്തത്.

നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്.ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം.നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പിഎസ്‌ ശ്രീധരന്‍പിള്ള

തന്ത്രിക്ക് നടയടച്ചിടാന്‍ നിയമോപദേശം നല്‍കിയതായും പാര്‍ട്ടി പ്രവര്‍ത്തകരോട് പിള്ള പറയുന്നുണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018