Keralam

വിശ്വാസിയാണോ എന്ന് ഹൈക്കോടതി; തത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഫാത്തിമ; ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി  

രഹാന ഫാത്തിമ
രഹാന ഫാത്തിമ

തത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന ഹൈക്കോടതിയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ രഹ്ന വിശ്വാസിയാണോയെന്ന് ഹൈക്കോടതി ചോദിച്ചു.

താന്‍ വിശ്വാസിയാണെന്നും തത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന കോടതിയെ അറിയിച്ചു. എന്നാല്‍, നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് ചൂണ്ടികാണിച്ച കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിക്കാനെത്തുകയും സന്നിധാനത്ത് വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ദര്‍ശനം നടത്താനാവാതെ തിരിച്ച് മലയിറങ്ങുകയും ചെയ്തിരുന്നു രഹ്ന ഫാത്തിമ.

ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്ന ശബരിമല കയറാന്‍ എത്തിയത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും സന്നിധാനത്തുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു അവര്‍.

രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് രഹ്നയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018