Keralam

കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കും, കോണ്‍ഗ്രസിനുളളത് സ്വതന്ത്ര നിലപാടാണെന്ന് ശശി തരൂര്‍; ബിജെപിയുടേത് രാഷ്ട്രീയ നാടകം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അവിടുത്തെ പവിത്രതയെ നശിപ്പിക്കുകയാണ് ഇത്തരം അക്രമങ്ങള്‍. അക്രമമല്ല പരിഹാരം. ബിജെപി ശബരിമലയില്‍ നടത്തുന്നത് രാഷ്ട്രീയനാടകമാണ്.

വിഷയത്തില്‍ ബിജെപിക്ക് ഒപ്പമല്ല, കോണ്‍ഗ്രസിന് സ്വതന്ത്രനിലപാടാണുളളത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉളളതിനാലാണ് ഇപ്പോള്‍ ജാഥയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസര്‍കോട് നിന്നാണ് ആരംഭിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനാണ് ജാഥ നയിക്കുന്നത്.

സ്ത്രീയ്ക്കും പുരുഷനുമുള്ള തുല്യ നീതി ഉറപ്പാക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ശശി തരൂര്‍ എംപി നേരത്തെ പറഞ്ഞിരുന്നു. ആഗ്രഹം ഉള്ളവര്‍ ശബരിമലയില്‍ പോകട്ടെ. അല്ലാത്തവര്‍ മാറി നില്‍ക്കട്ടെ. പോകുന്നവരെ തടയരുതെന്നാണ് കോടതി പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018