Keralam

ശബരിമല മണ്ഡലകാലത്ത് മലചവിട്ടാന്‍ നിരവധി യുവതികള്‍, 550ലേറെ സ്ത്രീകള്‍ ദര്‍ശനത്തിനായി പൊലീസ് അനുമതി തേടി; ഇതുവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നരലക്ഷം പേര്‍

മണ്ഡലകാലത്തിനായി നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ പ്രവേശനത്തിനായി നൂറ് കണക്കിന് യുവതികള്‍. എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിന് ശേഷം ഇതാദ്യമായാണ് നൂറിലേറെ സ്ത്രീകള്‍ തീര്‍ത്ഥാടനത്തിനായി പൊലീസിന്റെ അനുമതി തേടി എത്തിയത്.

പൊലീസിന്റെ പോര്‍ട്ടലില്‍ കൂടിയാണ് സന്നിധാനത്ത് എത്തുന്നതിനുളള അനുമതിക്കായി പത്തിനും അമ്പതിനും ഇടയിലുളള 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തിന് അകത്തും പുറത്തുമുളള യുവതികളാണ് രജിസ്റ്റര്‍ ചെയ്തത്. മണ്ഡലകാലത്ത് ദര്‍ശനം നടത്തുന്നതിനായി മൂന്നരലക്ഷം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 16നാണ് മണ്ഡല-മകരവിളക്ക് കാലത്തേക്കായി നട തുറക്കുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധങ്ങളും സമരങ്ങളും തുടരവേയാണ് ഇത്രയധികം യുവതികള്‍ മലചവിട്ടാനുളള അനുമതി തേടിയത്.

തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലൂടെ നിരവധി പേരാണ് ബുക്ക് ചെയ്യുന്നത്. ഇതിലൂടെ ദര്‍ശനത്തിന് എത്തുന്ന ദിവസവും സമയവും ഓണ്‍ലൈനായി തെരഞ്ഞെടുക്കാം. നിലയ്ക്കലില്‍ നിന്നുളള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയ തെരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018