Keralam

പാറമേക്കാവില്‍ ഡിസി ബുക്‌സിന്റെ പുസ്തകമേള വേണ്ടെന്ന് സംഘപരിവാറിന്റെ ഭീഷണി; എതിര്‍പ്പ് മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനാല്‍

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയില്‍ ഡിസി ബുക്‌സിന്റെ പുസ്‌കമേള നടത്താനനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍. നാളെ പുസ്തകമേള ആരംഭിക്കാനിരിക്കെയാണ് സംഘപരിവാറിന്റെ ഭീഷണി. ഡിസി ബുക്‌സിന് പുസ്തകമേള നടത്താന്‍ നല്‍കിയ അനുമതി പാറമേക്കാവ് ക്ഷേത്രസമിതി പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ക്ഷേത്രത്തെയും ക്ഷേത്ര സംസ്‌ക്കാരത്തെയും അവഹേളിക്കുന്ന മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സ് എന്തിനാണ് പാറമേക്കാവ് അഗ്രശാലയില്‍ പുസ്തകമേള സംഘടിപ്പിക്കുന്നത് എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. വര്‍ഷങ്ങളായി ഡിസി ബുക്‌സ്, മാതൃഭൂമി ഉള്‍പ്പെടെയുള്ള പുസ്തകശാലകളൊക്കെ അഗ്രശാലയില്‍ പുസ്തകമേളകള്‍ സംഘടിപ്പിക്കാറുണ്ട്.

വര്‍ഗീയവാദികളുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന മീശ എന്ന നോവല്‍ എസ്.ഹരീഷ് പിന്‍വലിച്ചത്. നോവലിന്റെ രണ്ടാം അധ്യായം പുറത്തുവന്നതിന് ശേഷമാണ് ഭീഷണികളും വ്യാജപ്രചാരണങ്ങളും ഉയര്‍ന്നത്.ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഭോഗാസക്തകള്‍ എന്ന തലക്കെട്ടിട്ടാണ് നോവലിനെ ദുര്‍വ്യാഖ്യാനിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.

ഇതിനെ തുടര്‍ന്ന് എഴുത്തുകാരനും കുടുംബത്തിനും നിരവധി ഭീഷണികളാണ് ഉയര്‍ന്നത്. സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധ പരിപാടികളും പലയിടങ്ങളില്‍ അരങ്ങേറിയിരുന്നു. ഇതിന് ശേഷമാണ് ഡിസി ബുക്‌സ് മീശ നോവല്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷവും സംഘപരിവാര്‍ ആക്രമണം തുടര്‍ന്നിരുന്നു. മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിന് എഡിറ്റര്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018