Keralam

സംഘപരിവാറിന് കീഴടങ്ങില്ല, വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ വീണ്ടുമെത്തും; നഗരസഭ മുന്‍കൈയില്‍ വീണ്ടും വരക്കുമെന്ന് ചിത്രകാരന്‍; റെയില്‍വേ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ

മലപ്പുറം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്ത വാഗണ്‍ ട്രാജഡി ഓര്‍മ്മ ചിത്രങ്ങള്‍ വീണ്ടും നഗരത്തില്‍ വരക്കും. വാഗണ്‍ ട്രാജഡി സ്മാരക ഹാളിന് മുന്നിലെ ഓപ്പണ്‍ സ്റ്റേജിന്റെ ചുവരിലാണ് നഗരസഭ മുന്‍കൈ എടുത്ത് ചിത്രങ്ങള്‍ വീണ്ടും വരക്കുന്നത്. നഗരസഭ ചെയര്‍മാന്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വെളളിയാഴ്ച ചെയര്‍മാനെ നേരില്‍ കാണുമെന്നും ചിത്രകാരന്‍ പ്രേംകുമാര്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായിക്കൂടിയാണ് വീണ്ടും ചിത്രങ്ങള്‍ വരയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അനുമതി നല്‍കിയാല്‍ ഉടന്‍ ചിത്രം വരക്കാനുളള നടപടികള്‍ ആരംഭിക്കും.

സംഘപരിവാറിന് കീഴടങ്ങില്ല, വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ വീണ്ടുമെത്തും; നഗരസഭ മുന്‍കൈയില്‍ വീണ്ടും വരക്കുമെന്ന് ചിത്രകാരന്‍; റെയില്‍വേ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ

അടുത്ത കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ബാവ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച വൈകിട്ട് ഡിവൈഎഫ്‌ഐ, ജനതാദള്‍ സംഘടനകള്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണയും പ്രതീകാത്മക ചിത്രംവരയും സംഘടിപ്പിക്കും.

തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും വാഗണ്‍ ട്രാജഡി ചിത്രീകരിയ്ക്കുന്ന ചുമര്‍ചിത്രം നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കത്തയച്ചു. റെയില്‍വേ പോലുളള പൊതുസ്ഥാപനം ചിത്രം മാറ്റിയത് ദേശവിരുദ്ധ നടപടിയാണെന്നും ഇത് തിരുത്താന്‍ റെയില്‍വേയോട് ആവശ്യപ്പെടണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരൂര്‍ സ്റ്റേഷന്റെ ചുവരിലുളള ചരിത്രപ്രധാനമായ വാഗണ്‍ ട്രാജഡി ഓര്‍മ്മപ്പെടുത്തുന്ന ചിത്രം റെയിവേ അധികൃതര്‍ നവംബര്‍ അഞ്ചിന് നീക്കം ചെയ്തത്. റെയില്‍വേ സ്റ്റേഷനുകള്‍ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണ് സ്റ്റേഷന്‍ ചുവരുകളില്‍ ചിത്രം വരച്ചത്.

ബിജെപി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചിലസംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയിവേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018