Keralam

വത്സന്‍ തില്ലങ്കേരി മാപ്പ് പറഞ്ഞാല്‍ ആചാര ലംഘനം അല്ലാതാകില്ല, പിണറായിയെ കണ്ടതിന് പിന്നാലെ അനുകൂല നിലപാടുമായി പത്മകുമാര്‍; ബോര്‍ഡിന് വിധി അനുസരിക്കാന്‍ ബാധ്യത

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാര ലംഘനംതന്നെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം തില്ലങ്കേരിയുടെ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായവരുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നത്. ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാര്‍ഥത കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പതിനെട്ടാം പടി ചവിട്ടിയത് പിഴവല്ലെന്നും സമരാഹ്വാനത്തിനല്ല അദ്ദേഹം പടി കയറിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നെന്നും പത്മകുമാര്‍ പറഞ്ഞു. വിധി അനുസരിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിന് ശേഷമാണ് പത്മകുമാര്‍ തില്ലങ്കരിയെ തള്ളി നിലപാടെടുത്തത്. ബോര്‍ഡ് യോഗത്തിനുമുമ്പ് ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടിരുന്നു.

ശബരിമലയില്‍ താന്‍ ആചാര ലംഘനം നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി നേരത്തെ സമ്മതിച്ചിരുന്നു. ഇരുമുടിക്കെട്ട് ഇല്ലാതെ 18ാം പടിയില്‍ നിന്നത് അറിവില്ലായ്മ കൊണ്ടെന്നാണെന്നായിരുന്നു വിശദീകരണം.

ആചാരം സംരക്ഷിക്കാനെന്ന പേരില്‍ സന്നിധാനത്ത് സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തപ്പോള്‍ നേതൃത്വം കൊടുത്ത ആര്‍എസ്എസ് നേതാവാണ് വത്സന്‍ തില്ലങ്കേരി.

വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി പുറം തിരിഞ്ഞ് നിന്നാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് ശേഷം തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018