Keralam

ധൈര്യമുണ്ടേല്‍ ശ്രീധരന്‍പിളളയെ അറസ്റ്റ് ചെയ്യൂവെന്ന് വെല്ലുവിളിച്ച് എം.ടി രമേശ്; പിണറായിക്കും മന്ത്രിമാര്‍ക്കും പിന്നെ പുറത്തിറങ്ങാനാവില്ലെന്ന് കൃഷ്ണദാസ്

ധൈര്യമുണ്ടേല്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ചും ബിജെപി നേതാക്കള്‍. ശ്രീധരന്‍പിളളയ്‌ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന് മുന്നിലൂടെ രഥയാത്ര കടന്നുപോകുമെന്നും ധൈര്യമുണ്ടേല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. നവംബര്‍ 16ന് ശബരിമല നടതുറക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

ശ്രീധരന്‍പിളളയെ കളളക്കേസ് ചുമത്തി ജയിലില്‍ അടച്ചാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറത്തിറങ്ങാനാവാത്ത തരത്തില്‍ ജനകീയ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഇന്നലെ കോഴിക്കോട് പറഞ്ഞിരുന്നു.

ജനാധിപത്യത്തെ നഗ്നമായി കശാപ്പ് ചെയ്യുന്ന നടപടികളിലൂടെ കേരള സ്റ്റാലിന്‍ ആവാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. അവിശ്വാസികള്‍ക്കെതിരായ പോരാട്ടത്തില്‍ വിശ്വാസികളുടെ പിന്നില്‍ ബിജെപിയുണ്ടെന്നും സര്‍ക്കാരിന് തന്റേടം ഉണ്ടെങ്കില്‍ ശ്രീധരന്‍പിളളയെ അറസ്റ്റ് ചെയ്യണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ പിള്ള ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച പരിഗണിക്കും വരെ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടികളിലേക്ക് കടക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. ഐപിസി 505(1)ബി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരം കേസെടുത്തത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018