Keralam

കൈക്കൂലി കേസില്‍ മുങ്ങിയ മുന്‍ ബിജെപി മന്ത്രി മൂന്ന് ദിവസത്തിനൊടുവില്‍ പൊങ്ങി; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരരായി 

കാണാതായി മൂന്ന് ദിവസത്തിന് ശേഷം കൈക്കൂലി കേസില്‍ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും ഖനിമുതലാളിയുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി. ബംഗലൂരുവിലെ ക്രൈംബ്രാഞ്ചിന് മുന്നിലാണ് ജനാര്‍ദ്ദന്‍ റെഡ്ഡി ഹാജരായത്. നേരത്തെ ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും റെഡ്ഡി മുങ്ങുകയായിരുന്നു.

ബല്ലാരിയിലെ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ ബിഎസ് യെഡ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന റെഡ്ഡിയെ 18 കോടിയുടെ കൈക്കൂലി കേസിലാണ് അന്വേഷണ സംഘം തെരഞ്ഞത്.

ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴേക്കും ഹൈദരാബാദിലേക്ക് റെഡ്ഡി മുങ്ങുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുന്നതിന് മുമ്പ് ബിജെപി നേതാവ് താന്‍ ഒളിച്ചു പോയതല്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതനാണെന്നും വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

വ്യവസായിയില്‍ നിന്നും രാഷ്ട്രീയക്കാരനായ ജനാര്‍ദ്ദന്‍ റെഡ്ഡിയെന്ന 49 വയസുകാരന്‍ കര്‍ണാടകയിലെ ശക്തരായ വ്യക്തികളില്‍ ഒരാളാണ്. നേരത്തെ 2015ല്‍ അഴിമതിക്ക് മൂന്ന് വര്‍ഷം ജയിലിലും കിടന്നിട്ടുണ്ട്.

ബിജെപി മന്ത്രിയായിരുന്ന 2015ല്‍ ആംബിഡന്റ് ഗ്രൂപ്പിന്റെ മുതലാളിയെ അഴിമതി കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 18 കോടി രൂപ വാങ്ങിയെന്നതാണ് റെഡ്ഡിക്കെതിരായ കേസ്. ആംബിഡന്റ് ഗ്രൂപ്പ് 600 കോടി രൂപയുടെ വഞ്ചനാ കേസ് നേരിടുന്ന സ്ഥാപനമാണ്. ചോദ്യം ചെയ്യലില്‍ ഉടമ സെയ്ദ് അഹമ്മദ് ഫരീദാണ് ജനാര്‍ദ്ദന്‍ റെഡ്ഡി സഹായിക്കാമെന്ന് പറഞ്ഞ് 18 കോടി രൂപ കൈക്കൂലി വാങ്ങിയതായി മൊഴിനല്‍കിയത്.

ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ രണ്ട് സഹോദരന്‍മാരേയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ബല്ലാരിക്ക് സമീപം രംഗത്തിറക്കിയിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018