Keralam

മുസ്ലിം വിഭാഗം സിപിഐഎമ്മിനോട് അടുക്കുന്നതില്‍ മുസ്ലീം ലീഗിന് അസഹിഷ്ണുതയെന്ന് കെടി ജലീല്‍; പിന്നാലെ പുതിയ ആരോപണവുമായി കെഎന്‍എ ഖാദര്‍ 

മുസ്ലിം വിഭാഗം സിപിഐഎമ്മിനോട്‌ അടുക്കുന്നതില്‍ അസഹിഷ്ണുതയാണ് മുസ്ലിം ലീഗിനെന്ന് മന്ത്രി കെടി ജലീല്‍. ആരോപണങ്ങളെ ഭയക്കുന്നില്ല, എന്തെങ്കിലും ഒരു അടിസ്ഥാനം വേണം ആരോപണങ്ങളിലെന്ന്‌ ബന്ധു നിയമന ആരോപണങ്ങളോട് മന്ത്രി ജലീല്‍ പ്രതികരിച്ചു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മനേജറായി നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീപിന്റെ യോഗ്യത വിവരങ്ങള്‍ ഇതിനിടയില്‍ പുറത്തുവന്നു. അദീപിന്റെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ അഗീകാരമുണ്ടെന്ന കോര്‍പ്പറേഷന്‍ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍. കേരളത്തിലെ ഒരു സര്‍വകലാശാലയും ഈ കോഴ്‌സിന് അഗീകാരം നല്‍കിയിട്ടില്ല.

അണ്ണാമല സര്‍വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലുടെയാണ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ അദീപ് പിജി ഡിപ്ലോമ നേടിയത്. ഈ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയൂടെ അഗീകാരമുണ്ടെന്നാണ് ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ എംഡി പറഞ്ഞത്. കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധികരിച്ച അഗീകൃത കോഴ്‌സിന്റെ പട്ടികയില്‍ ഈ കോഴ്‌സ് ഉള്‍പ്പെട്ടിട്ടില്ല. കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലും ഈ കോഴ്‌സിന് യോഗ്യതയില്ല.

ഇതിനിടെ ജലീലിനെതിരെ പുതിയ ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുജിസി ചട്ടം മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് അനുവദിച്ചതായാണ് പുതിയ ആരോപണം. മുസ്ലീം ലീഗ്‌ നേതാവ് കെഎന്‍എ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്.

ബംഗളൂരു ആസ്ഥാനമായ ജെയിന്‍ സര്‍വകലാശാലയാണ് ഓഫ് ക്യാമ്പസ് തുടങ്ങുന്നത്. ഓഫ് ക്യാമ്പസിനായി ഉന്നത വിദ്യാഭ്യാസ അനുമതി നല്‍കിയതായാണ് ആരോപണം. മന്ത്രി കെടി ജലീലിന്റെ പ്രത്യേക താല്പര്യമാണ് ഇതിന് പിന്നിലെന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018