Keralam

പ്രത്യേക രീതിയില്‍ കൈകൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം പേരെത്തി,ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു; മകന്റെ കാല്‍ തല്ലിയൊടിച്ചെന്നും ശബരിമലയില്‍ ആക്രമിക്കപ്പെട്ട ലളിത

അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് സന്നിധാനത്തെ അക്രമികളുടെ കൈയ്യില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത. ചിത്തിര ആട്ട സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമല സന്നിധാനത്ത് എത്തിയ ലളിതയ്ക്കും കുടുംബത്തിനും നേരെ സംഘപരിവാറുകാര്‍ അടക്കമുളളവര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന് ലളിത പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 20 പേരടങ്ങുന്ന സംഘമായാണ് തിരിച്ചതെങ്കിലും കൂട്ടത്തിലെ അഞ്ച് സ്ത്രീകളെ പമ്പയില്‍ നിര്‍ത്തി പേരക്കുട്ടിയും ലളിതയും അടങ്ങുന്ന 14 പേരാണ് സന്നിധാനത്തെത്തിയത്.

വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുത്തു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടിയതായും ലളിത പറഞ്ഞു. അത്രയും ആളുകള്‍ പെട്ടെന്ന് എവിടെ നിന്ന് എത്തിയെന്ന് അറിയില്ല. ആധാര്‍ ചോദിച്ചപ്പോള്‍ മകന്‍ കാണിച്ചു. 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു.

ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് ‘അഭിസാരിക’ എന്നും കേട്ടലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്. പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല.
ലളിത

ചോറുകൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞാണ് ആക്രമിച്ചത്. വിനീഷിനെ അടിച്ച് കാല്‍ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകനെ മര്‍ദിച്ച് മുണ്ടും ഷര്‍ട്ടും വലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തനെയും അവര്‍ ആക്രമിച്ചു.

തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയും ഇവര്‍ ആക്രമണം നടത്തി. പമ്പയിലെത്തി പരാതിയില്ലെന്ന് എഴുതി കൊടുത്തു. ആരോടും ഒന്നും പറയണ്ട എന്ന് കരുതിയതാണ്. എന്നാല്‍ അനുജത്തിയുടെ മകനാണ് അക്രമിച്ചതെന്ന് പ്രചരിപ്പിച്ചു. കുറ്റക്കാരനായി ചിത്രീകരിച്ച് വീഡിയോയും പ്രചരിപ്പിച്ചു. ഇതോടെയാണ് നടന്നത് എന്തെന്ന് പറയാന്‍ തീരുമാനിച്ചതെന്നും ലളിത പറഞ്ഞു.

വാര്‍ത്തകള്‍ വന്നതോടെ അക്രമികള്‍ മാപ്പ് പറയാന്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പറയേണ്ടതും ഇവര്‍ 'ഉപദേശിച്ചു'. തന്റെ ആധാറിന് പകരം മകന്റെ ഭാര്യയുടെ ആധാറാണ് കാണിച്ചതെന്നും അതില്‍ പ്രായം കുറവുള്ളതുകൊണ്ടാണ് തടഞ്ഞതെന്ന് പറയണമെന്നുമായിരുന്നു ഉപദേശം. താനും കുടുംബവും അയ്യപ്പഭക്തരാണ്.

മകനും മകളും കുട്ടികളായിരുന്നപ്പോള്‍ ഭര്‍ത്താവ് എല്ലാ വര്‍ഷവും മലയ്ക്ക് കൊണ്ടുപോയിരുന്നു. 15 വര്‍ഷം മുമ്പ് മകള്‍ മരിച്ചതോടെയാണ് യാത്ര നിര്‍ത്തിയത്. വഴിപാടുകള്‍ക്ക് ശേഷമാണ് മകന് കുഞ്ഞുണ്ടായത്. ചോറൂണ് ശബരിമലയില്‍ നേര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പോയത്. അല്ലാതെ ആചാരങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നും ലളിത പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018