Keralam

മലബാര്‍ സിമന്റ്‌സ് അഴിമതി: വ്യവസായി വി.എം രാധാകൃഷ്ണന്റെ വീട് അടക്കം 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി;  കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ്

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. വീടും മറ്റ് 20 ആസ്തിവകകളും അടങ്ങുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. സെപ്റ്റംബറില്‍ വി.എം രാധാകൃഷ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പത്ത് വര്‍ഷം മുമ്പുളള കരാറിലാണ് കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് നീങ്ങിയത്.

23.8 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് സമര്‍പ്പിച്ച നാല് കുറ്റപത്രങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വി.എം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയത്.

നേരത്തെ കോഴിക്കോടുവച്ച് രാധാകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാധാകൃഷ്ണന്റെ രണ്ട് കോടിയിലധികം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ജോ. ഡയറക്ടര്‍ അഭിഷേക് ഗോയല്‍ ചുമതലയേറ്റതിന് ശേഷമാണ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുളള നടപടികള്‍ക്ക് വേഗം കൂടിയത്. 2004 മുതല്‍ 2008 വരെ നടന്ന മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ 23.8 കോടി രൂപയുടെ നേട്ടം വി.എം രാധാകൃഷ്ണന്‍ ഉണ്ടാക്കിയതായാണ് വിജിലന്‍സ് കുറ്റപത്രം. കള്ളപ്പണ-ചൂതാട്ട വിരുദ്ധ നിയപ്രകാരം ഈ പണം മുഴുവന്‍ കണ്ടുകെട്ടാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018