Keralam

മണ്‍വിളയില്‍ 500 കോടിയുടെ നാശനഷ്ടത്തിനിടയാക്കിയ തീപിടിത്തം അട്ടിമറി? ജീവനക്കാര്‍ കസ്റ്റഡിയില്‍, ശമ്പളം വെട്ടിക്കുറച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ്

തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു.

ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുളള പ്ലാസ്റ്റിക്കില്‍ തീകൊളുത്തിയതായിട്ടാണ് അനുമാനം. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമെ ഇവരെ അറസ്റ്റ് ചെയ്യുകയുളളൂ എന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതാണ് ഇവരുടെ പ്രകോപനത്തിനുളള കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഒക്ടോബര്‍ 31ന് രാത്രിയിലാണ് തിരുവനന്തപുരത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് ഗോഡൗണും നിര്‍മ്മാണ യൂണിറ്റുകളില്‍ ഒന്നും പൂര്‍ണമായി കത്തിനശിച്ചിരുന്നു. 500കോടിയോളം രൂപയുടെ നാശനഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കോടിക്കണക്കിന് രൂപ വിലവരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിര്‍മ്മാണ സാമഗ്രികളുമാണ് കത്തിനശിച്ചത്. 12 മണിക്കൂറോളം എടുത്താണ് തീ പൂര്‍ണമായും അണച്ചത്.പ്ലാസ്റ്റിക് ഫാക്ടറി കത്തിയ സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്സിജന്റെ അളവ് കുറയാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം,കൊല്ലം ജില്ലകളിലെയും തമിഴ്നാട്ടില്‍ നിന്നെത്തിയതും ഉള്‍പ്പെടെ അമ്പതോളം ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എന്‍ജിനായ പാന്തറും തീയണയ്ക്കുന്നതിന് ശ്രമിച്ചിരുന്നു.

ആദ്യ മണിക്കൂറുകളില്‍ ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാനായില്ല. പ്ലാസ്റ്റിക് കെമിക്കല്‍ വസ്തുക്കള്‍ കത്തുന്നത് അണയ്ക്കാന്‍ കഴിയാത്തതാണ് പ്രശ്നമായത്.തുടര്‍ന്ന് സമീപവാസികളെ അടക്കം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാണ് മണിക്കൂറുകള്‍ക്ക് ഒടുവില്‍ തീയണച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018