Keralam

ജലീലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം, മന്ത്രി തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നില്ലെന്ന് കോടിയേരി; ആക്ഷേപമുളളവര്‍ കോടതിയെ സമീപിക്കൂ

മന്ത്രി ജലീല്‍ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടി കരുതുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനറല്‍ മാനെജര്‍ തസ്തികയിലെ നിയമനത്തില്‍ അപാകതയില്ല. നിയമലംഘനമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്. ജലീലിന്റെ പ്രതിച്ഛായ തകര്‍ക്കാനും സര്‍ക്കാരിനെ അസ്ഥിരമാക്കാനുമുളള നീക്കമാണ് നടക്കുന്നത്.

ജലീലിനെതിരെയുളള പ്രതിപക്ഷ ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനുളള ശ്രമമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ മുസ്ലിംലീഗിന്റെ അസഹിഷ്ണുതയാണ്. വര്‍ഗീയ പ്രചാരണ രീതി ഇനിയെങ്കിലും മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ബന്ധു നിയമനമടക്കം ഉയര്‍ന്ന ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ജലീല്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ജലീലിന്റെ നടപടികളില്‍ തെറ്റായൊന്നും സംഭവിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തി.

സംസ്ഥാന മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് പ്രധാന ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.

സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണം. യോഗ്യതയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിജിലന്‍സ് ക്ലിയറന്‍സും ഇല്ലാതെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ ജലീല്‍ ബന്ധുവിനെ നിയമിച്ചിരിക്കുന്നത്.

നിയമനത്തിന് അപേക്ഷ അയച്ച നാലുപേര്‍ക്ക് അദീപിനെക്കാള്‍ യോഗ്യത ഉണ്ടായിരുന്നെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.യൂത്ത് ലീഗിന്റെ ആരോപണത്തിന് പിന്നാലെ കെ.എം ഷാജിയും ജലീലിനെതിരെ രംഗത്തെത്തിയിരുന്നു.

ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതിന് വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഒരാഴ്ചക്കകം മന്ത്രി കെടി ജലീല്‍ തിരിച്ചെടുത്തെന്നായിരുന്നു ഷാജിയുടെ ആരോപണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും ഭൂമാഫിയക്ക് കീഴടങ്ങുന്നതുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകള്‍ നടത്തിയതിന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താനിടപ്പെട്ട് തിരിച്ചെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആരോപണ വിധേയനായ യുഡി ക്ലാര്‍ക്കിനെ തനിക്ക് ഓര്‍മ്മയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018