Keralam

മന്ത്രി ജലീലിന്റെ ഔദ്യോഗിക വസതിയിലെ തോട്ടക്കാരി വീട്ടില്‍ ഇരുന്ന് ശമ്പളം പറ്റുന്നു? രണ്ടുവര്‍ഷമായി പതിനേഴായിരത്തിലേറെ കൈപ്പറ്റുന്നതായി വിവരാവകാശ രേഖകള്‍

മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ആരോപണം. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ഗംഗയിലെ തോട്ടക്കാരിയായി നിയമിച്ച സ്ത്രീ ജോലിക്ക് ഹാജരാകാതെ മലപ്പുറത്തെ സ്വന്തം വീട്ടിലിരുന്ന് ശമ്പളം പറ്റുന്നുവെന്നാണ് ആരോപണം.

വിവരാവകാശ രേഖകള്‍ പ്രകാരം ഇവര്‍ രണ്ടുവര്‍ഷമായി തോട്ടക്കാരി എന്ന നിലയിലുളള ശമ്പളം പറ്റുന്നുണ്ട്. എന്നാല്‍ വീട്ടമ്മയായ ഇവര്‍ സ്ഥിരമായി മലപ്പുറം വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്ക് പോകാറില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക വസതിയായ 'ഗംഗ'യില്‍ പൂന്തോട്ടം പരിചാരികയായാണ് തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം മൂന്നുപേരാണു 'ഗംഗ'യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്.

മന്ത്രിയുടെ സുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ജനതാദള്‍ നേതാവിന്റെ ഭാര്യയാണ് രേഖകളില്‍ മന്ത്രിമന്ദിരത്തില്‍ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്ന് വ്യക്തമല്ല.

ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി. അതേസമയം തൊഴുവാനൂര്‍ സ്വദേശിനി അവധിയിലാണെന്നാണ് മന്ത്രിയുടെ ഓഫിസിലെ ചില ജീവനക്കാര്‍ അറിയിച്ചത്.

എന്നു മുതലാണ് അവധിയില്‍ പോയതെന്നോ എന്നു തിരിച്ചു ജോലിയില്‍ പ്രവേശിക്കുമെന്നോ വിശദീകരിക്കാന്‍ അവര്‍ തയാറായില്ല. അതേസമയം ഔദ്യോഗിക വസതിയില്‍ സഹായിയായി രണ്ടുവര്‍ഷമായി അവര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് മന്ത്രി ഇതിനെക്കുറിച്ച് നല്‍കിയ വിശദീകരണം

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018