Keralam

സനല്‍ കൊലപാതകം: അഞ്ചുദിവസമായിട്ടും ഡിവൈഎസ്പിയെ കണ്ടുപിടിക്കാനാകാതെ പൊലീസ്; കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇന്നോ നാളെയോ ഇയാള്‍ ക്രൈം ബ്രാഞ്ചിനുമുന്നില്‍ ഹാജരായേക്കും. കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കരുതെന്ന് കീഴടങ്ങലിന് മുന്നോടിയായി ഹരികുമാര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

താന്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ അവിടെയുള്ളതിനാല്‍ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഹരികുമാര്‍ ഈ നിബന്ധന മുന്നോട്ടുവെച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തോ കൊല്ലത്തോ ഇയാള്‍ കീഴടങ്ങിയേക്കും.

അതിനിടെ ഹരികുമാര്‍ മധുരയില്‍നിന്ന് മാറിയെന്നാണ് പൊലീസ് നിഗമനം. സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. ഹരികുമാറും ബിനുവും ഒരുമിച്ചാണ് രക്ഷപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരനോട് ഓഫീസിലെത്താന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു.

അതേസമയം കൊലപാതകം നടന്ന് അഞ്ചുദിവസമായിട്ടും പൊലീസ് പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധത്തിലാണ് കൊല്ലപ്പെട്ട സനലിന്റെ കുടുംബവും നാട്ടുകാരും.

പൊലീസിന്റെ ഒത്താശയോടെയാണ് പ്രതിയെ പിടികൂടാത്തതെന്ന് സനലിന്റെ അമ്മ രമണിയും ഭാര്യയും ആരോപിച്ചിരുന്നു. അറസ്റ്റ് വൈകിയാല്‍ തെരുവില്‍ സമരം ചെയ്യുമെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു.

നവംബര്‍ ആറിനാണ് വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിട്ടത്. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവം നടന്ന അന്നുമുതല്‍ ഒളിവിലാണ് ഡിവൈഎസ്പി.

കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018