Keralam

എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുളള ആക്രമണം തുടരുന്നു; കൊട്ടാരക്കരയില്‍ മന്ദിരത്തിന്റെ കൊടിമരം തകര്‍ത്തു

എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം. കൊട്ടാരക്കരയിലെ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേര്‍ക്കാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിമരം അക്രമികള്‍ തകര്‍ത്തു.

കൊടിയും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കരയോഗം ഭാരവാഹികള്‍ പരാതി നല്‍കുമെന്നാണ് വിവരം. ഈ ആഴ്ച ഇത് നാലാമത്തെ എന്‍എസ്എസ് കരയോഗമന്ദിരമാണ് ആക്രമിക്കപ്പെടുന്നത്.

ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലെ മന്ദിരങ്ങള്‍ക്ക് നേരെയാണ് നേരത്തെ ആക്രമണം നടന്നത്. സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

നേരത്തെ ആക്രമണം ഉണ്ടായ രണ്ടിടങ്ങളിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ച് അനുശോതനവും രേഖപ്പെടുത്തിയിരുന്നു.ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്നാണ് ആരോപണം.

നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി സുകുമാരന്‍ നായര്‍ നേരത്തെ എത്തിയിരുന്നു. എന്‍എസ്എസിന്റെ ഓഫിസുകള്‍ ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ ആരാണെന്ന് അറിയാം. എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018