Keralam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശാന്തിക്കാരനെ അറസ്റ്റ് ചെയ്തു, പോക്‌സോ വകുപ്പ് ചുമത്തി 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശാന്തിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല സ്വദേശിയും എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുമായി നാടുവിട്ട ശാന്തിക്കാരന്‍ വൈക്കം തലയാഴം ആറാട്ടുപുഴ വീട്ടില്‍ അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം രണ്ടിന് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും മൂന്നാം തീയ്യതി ഇരുവരെയും ചേര്‍ത്തലയില്‍ നിന്ന് പിടികൂടുകയും ചെയ്തു.

മുളന്തുരിത്തിക്ക് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് അരുണ്‍. ക്ഷേത്രത്തിനടുത്തുള്ള ബന്ധു വീട്ടിലേക്ക് ചേര്‍ത്തല സ്വദേശിയും എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി എത്തിയിരുന്നു. ഇവിടെ വെച്ചാണ് അരുണുമായി പെണ്‍കുട്ടി അടുപ്പത്തിലായത്.

രണ്ടാം തീയ്യതി വൈകിട്ട് കോഴിക്കോട്ടേക്ക് ഇവര്‍ ബസില്‍ പോയിരുന്നു. പൊലീസില്‍ പരാതി കൊടുത്ത കാര്യം വീട്ടുകാര്‍ ഇവരെ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അടുത്ത ബസില്‍ തിരികെ വീട്ടിലേക്ക് പോരുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും അവരവരുടെ വീട്ടിലേക്ക് പൊലീസ് പറഞ്ഞയച്ചിരുന്നു.

എന്നാല്‍ പിന്നീട് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ അരുണ്‍ തന്നെ പീഡിപ്പിച്ചതായി പറഞ്ഞു. തുടര്‍ന്ന് പൊലീസ് വീണ്ടും പെണ്‍കുട്ടിയെ വിളിപ്പിച്ച് മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം അരുണിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018