Keralam

മന്ത്രിമാര്‍ക്ക് അഴിമതി നടത്താന്‍ ഇടത് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയെന്ന് ചെന്നിത്തല; ജലീലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയും ചേര്‍ന്ന് 

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോഴെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇ പി ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നതോടെ എല്ലാ മന്ത്രിമാര്‍ക്കും അഴിമതി നടത്താന്‍ ലൈസന്‍സായെന്ന് ചെന്നിത്തല.

മന്ത്രിമാര്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീല്‍ വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണ്. അഴിമതി ആരോപണത്തെ തുടര്‍ന്നു പുറത്തുപോയ ഇ.പി ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നതോടെ എല്ലാ മന്ത്രിമാര്‍ക്കും അഴിമതി നടത്താന്‍ ലൈസന്‍സായി. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായപ്പോഴെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ബന്ധുവിന് ജോലി നല്‍കിയതില്‍ പരാതി ഉന്നയിച്ച ആളുകള്‍ക്ക് മന്ത്രി ജോലി കൊടുത്തു. പരാതി മൂടി വെക്കാന്‍ ആണ് മന്ത്രിയുടെ ഈ നടപടി. ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും ദാനം ചെയ്യാനുള്ളതാണോ സര്‍ക്കാര്‍ സ്ഥാപനത്തിലെ പദവികള്‍. ബന്ധു നിയമന വിവാദത്തില്‍ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. ഇ.പി ജയരാജനെ തിരിച്ചെടുത്തത് വഴി ആര്‍ക്കും അഴിമതി നടത്താം എന്നാ സന്ദേശം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് ഭരണത്തിന്റെ അഹന്തയും ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണ്.
രമേശ് ചെന്നിത്തല 

മന്ത്രി കെ.ടി ജലീല്‍ ബന്ധുവിനെ വീട്ടില്‍നിന്നു വിളിച്ചുവരുത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്ത് നിയമനം നടത്താന്‍ സാധിക്കുമോ എന്നും ചെന്നിത്തല  ചോദിച്ചു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നയുടനെ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമായിരുന്നു. അഴിമതി വിരുദ്ധ സര്‍ക്കാരാണ് ഇതെന്നാണല്ലോ മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. അങ്ങനെയെങ്കില്‍ ജലീലിനെതിരെ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ 5 വര്‍ഷത്തിലേറെ ജോലി പരിചയവുമുള്ള ഉദ്യോഗാര്‍ഥിയെയാണ് ഒഴിവാക്കിയത്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വിശദീകരണം

അതിനൊപ്പം തന്നെ ജലീലിനെതിരെ മറ്റൊരു ആരോപണവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് ആരോപണം. കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകള്‍ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍ വ്യക്തമാക്കിയത്.

അതേസമയം ജലീലിനെ സംരക്ഷിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ജനറല്‍ മാനേജര്‍ തസ്തികയിലെ നിയമനത്തില്‍ അപാകതയില്ല. നിയമലംഘനമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്. ജലീലിന്റെ പ്രതിച്ഛായ തകര്‍ക്കാനും സര്‍ക്കാരിനെ അസ്ഥിരമാക്കാനുമുളള നീക്കമാണ് നടക്കുന്നത്. ജലീലിനെതിരെയുളള പ്രതിപക്ഷ ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനുളള ശ്രമമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ മുസ്ലിംലീഗിന്റെ അസഹിഷ്ണുതയാണ്. വര്‍ഗീയ പ്രചാരണ രീതി ഇനിയെങ്കിലും മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ബന്ധു നിയമനമടക്കം ഉയര്‍ന്ന ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ജലീല്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ജലീലിന്റെ നടപടികളില്‍ തെറ്റായൊന്നും സംഭവിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലയിരുത്തി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018