Keralam

തന്ത്രി വിളിച്ചെന്ന പ്രസംഗത്തില്‍ നിലപാട് മാറ്റി ശ്രീധരന്‍ പിള്ള; ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ലെന്നും കണ്ഠര് രാജീവരുടെ പേര് പറഞ്ഞില്ലെന്നും പുതിയ വാദം  

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടച്ചിടുന്ന കാര്യത്തില്‍ തന്ത്രി തന്റെയടുത്തു നിന്ന് നിയമോപദേശം തേടിയെന്ന പ്രസ്താവനയില്‍ നിലപാട് മാറ്റി ശ്രീധരന്‍ പിള്ള. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചതെന്നും കണ്ഠര് രാജീവരുടെ പേരു പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീധരന്‍ പിള്ളയുടെ പുതിയ വാദം.

ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസെടുത്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാട് മാറ്റം.

ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് ആരോ വിളിച്ചതെന്നും ആരാണ് വിളിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നും പറഞ്ഞ ശ്രീധരന്‍ പിള്ള തന്ത്രി തന്നെ വിളിച്ചില്ലെന്നാണ് പറഞ്ഞതെങ്കില്‍ അതാണ് ശരിയെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന നേരത്തെ തന്നെ തന്ത്രി നിഷേധിച്ചിരുന്നു.

അതേ സമയം ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡിന് തന്ത്രി കണ്ടര് രാജീവര് ശ്രീധരന്‍ പിള്ള പറഞ്ഞത് കള്ളമാണെന്ന് രേഖാമൂലം എഴുതി നല്‍കി. നട അടക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് കണ്ഠര് മോഹനരോട് മാത്രമാണെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

യുവതികള്‍ കയറിയാല്‍ നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുത്താല്‍ തന്ത്രി ഒറ്റക്കാവില്ലെന്നും തങ്ങള്‍ കൂടെയുണ്ടാവുമെന്നും വാക്കു നല്‍കിയെന്നായിരുന്നു ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞത്. തന്റെ വാക്കു വിശ്വസിച്ചാണ് തന്ത്രി നടയടക്കുമെന്ന് പൊലീസിനെ അറിയിച്ചതെന്നും ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018