Keralam

‘തന്ത്രി സ്ഥാനത്ത് നിന്ന് ആര്‍ക്കും ഒഴിവാക്കാന്‍ പറ്റില്ല’; ആചാരം സംരക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങുമെന്ന് കണ്ഠര് രാജീവര്

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അതിന് കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങുമെന്നും തന്ത്രി കണ്ഠര് രാജീവര്. തന്ത്രിസ്ഥാനം ഒഴിയാന്‍ കഴിയില്ല. ആര്‍ക്കെങ്കിലും ഒഴിവാക്കാനും പറ്റില്ലെന്നും അദ്ദേഹം മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തന്ത്രിസ്ഥാനം വിടുന്ന എന്നതൊക്കെ ദുഷ്പ്രചാരണമാണ്.

താന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്നനിലയില്‍ പ്രതിഷ്ഠയ്ക്കുശേഷം കിട്ടുന്നതാണ്. ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്കും ലഭിക്കുന്നു. ഇതൊന്നും അറിയാതെയാണ് പല ചര്‍ച്ചകളും നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശബരിമലയില്‍ യുവതീപ്രവേശമുണ്ടായാല്‍ ശുദ്ധിക്രിയകള്‍ നടത്തണമെന്ന നിലപാടില്‍ മാറ്റമില്ല. തന്ത്രി ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. ആ ചുമതല നിറവേറ്റും. അതിന് കഴിയാതെവന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങുമെന്ന് പറഞ്ഞിരുന്നു. തന്ത്രിയുടെ വാക്കിന് സ്ഥാനമില്ലെങ്കില്‍ അവിടെ ആ സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ല.

അയ്യപ്പന്‍മാരെ അനാവശ്യമായി നിയന്ത്രിക്കേണ്ടതില്ല. വ്രതംനോറ്റ് വരുന്നവര്‍ക്ക് വിഷമമുണ്ടാകരുത്. സന്നിധാനത്ത് അവര്‍ തങ്ങിയാലേ നെയ്യഭിഷേകം നടത്താനാകൂ. അതിനുമുമ്പ് ഒഴിവാക്കാനും മറ്റും ശ്രമിക്കുന്നത് ശരിയല്ല.

ആചാരലംഘനമുണ്ടായാല്‍ നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തും. അതേസമയം നട അടയ്ക്കുന്നത് സംബന്ധിച്ച് ആരോടും നിയമോപദേശം തേടിയിട്ടില്ല. ശ്രീധരന്‍പിളളയുമായി സംസാരം നടന്നിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡിന് മറുപടിയും നല്‍കിയിട്ടുണ്ടെന്ന് തന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ തര്‍ക്കങ്ങളിലും വിവാദങ്ങളിലും വിഷമമുണ്ടെന്നും ആരുമായും കലഹത്തിനില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നിവരോട് ഒരു എതിരുമില്ല. താഴമണ്‍ കുടുംബത്തിന് ശത്രുക്കളില്ല. ആരോടും ശത്രുതയുമില്ല. ക്ഷേത്രാചാരം സംരക്ഷിക്കുക എന്ന ചുമതല മാത്രമാണ് നിറവേറ്റുന്നത്. അതിന് ബാധ്യത നിറവേറ്റും. സുപ്രീം കോടതിയില്‍ താനും ഹര്‍ജി കൊടുത്തിട്ടുണ്ടെന്നും അതില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018