Keralam

മണ്‍വിള പ്ലാസ്റ്റിക്ക് ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍; ശമ്പളം വെട്ടിക്കുറച്ചതിലെ പ്രതിഷേധമെന്ന് രണ്ടുപേരുടെ കുറ്റസമ്മതം 

തിരുവനന്തപുരം മണ്‍വിള വ്യവസായ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീ വച്ചത് കമ്പനിയിലെ രണ്ട് ജീവനക്കാരാണെന്ന് പൊലീസ്. ശമ്പളം വെട്ടിക്കുറച്ചതിന്റെ ദേഷ്യത്തിലാണ് കമ്പനിക്ക് തീയിട്ടതെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ജീവനക്കാര്‍ കുറ്റസമ്മതം നടത്തി.

കേസില്‍ പ്രതികളായി പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുപത്തിയെട്ടാം തീയതി കമ്പനിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായിരുന്നു. വീണ്ടും തീയിട്ടാലും കാരണം അതു തന്നെയായിരിക്കുമെന്ന് കരുതിയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.

ബിമല്‍ തീയിടുകയും ബിനു സഹായം നല്‍കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിമലിന്റെയും ബിനുവിന്റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് ഇവര്‍ക്കെതിരെ നിര്‍ണായക തെളിവ് ലഭിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യവെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഫാക്ടറിയിലെ എക്കണോമിക്സ് സ്റ്റോറില്‍ സഹായികളായാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.

ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീവച്ചതാണ് അപകടത്തിന് കാരണമായത്. ബിമലാണ് ലൈറ്റര്‍ കൊണ്ട് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ജോലി കഴിഞ്ഞ് ലൈറ്റ് അണച്ച ശേഷം ഇരുവരും സ്റ്റോര്‍ റൂമിന് സമീപത്തെത്തി തീകൊളുത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 31 നാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ 40 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ ലഭിച്ച ജീവനക്കാരുടേതടെ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ സംശയമുണ്ടാക്കിയിരുന്നു. ഇത്രവലിയ തീപിടിത്തമുണ്ടാവുമെന്ന് വിചാരിക്കാതെയാണ് പ്രതികള്‍ തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018