Keralam

തെരഞ്ഞെടുപ്പില്‍ മത പ്രചാരണം: കെ.എം ഷാജിക്ക് പിന്നാലെ വിധികാത്ത് വീണാ ജോര്‍ജും അനില്‍ അക്കരയും

കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ വിധിയിലേക്ക് നയിച്ചതിന് സമാനമായി ഇനി കോടതിയില്‍ അവശേഷിക്കുന്നത് രണ്ട് ഹര്‍ജികള്‍ കൂടി. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനും വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്കും എതിരെയാണ് മതത്തെ പ്രചാരണത്തിനുപയോഗിച്ചു എന്നാരോപിച്ച്‌ പരാതികള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. മരണമടഞ്ഞ അബ്ദുള്‍ റസാഖിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

വോട്ടുപിടിക്കാന്‍ മതത്തിന്റെയും മത ചിഹ്നങ്ങളുടെയും ഉപയോഗം, പട്ടിക സമര്‍പ്പണത്തിലെ അപാകത എന്നിവയാണ് വീണാ ജോര്‍ജിനെതിരായ ആരോപണങ്ങള്‍. എംഎല്‍എ സ്ഥാനാര്‍ത്ഥിയായിരിക്കെ വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

ഇത് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ത്ഥി കെ ശിവദാസന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി 2017 ഏപ്രില്‍ 17ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് പരാതിക്കാര്‍.

വടക്കാഞ്ചേരി മണ്ഡലത്തില്‍ 43 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തോടെ വിജയിച്ച അനില്‍ അക്കരയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേരി തോമസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എംഎല്‍എ സ്ഥാനത്തേക്ക് വിജയിച്ച അനില്‍ അക്കര കെസിബിസിയുടെ പേരില്‍ നോട്ടീസ് ഇറക്കി സാമുദായിക ദ്രുവീകരണത്തിന് ശ്രമിച്ചെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ പരാതിയും ഹൈക്കോടതിയിലുണ്ട്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് ഒക്ടോബറില്‍ മരിച്ചത്.

അബ്ദുള്‍ റസാഖ് മരണമടഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിയില്‍ തുടരാന്‍ താല്‍പര്യമുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍നിന്നും സ്വമേധയാ പിന്മാറാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹര്‍ജി ഡിസംബര്‍ മൂന്നിനാണ് പരിഗണിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018