Keralam

പി ശശിക്കെതിരായ ചോദ്യം: കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കരുതെന്ന് ഷംസീര്‍; പീഡനപരാതി ഡിവൈഎഫ്ഐക്ക് ലഭിച്ചിട്ടില്ലെന്ന് എം സ്വരാജ്

പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡനന്റും തലശ്ശേരി എംഎല്‍എയുമായ എ.എന്‍ ഷംസീര്‍. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കാമെന്ന് കരുതേണ്ടെന്നും കമ്പുകൊണ്ട് ഞങ്ങളെ പൂശിക്കളയാമെന്ന് വിചാരിക്കേണ്ടെന്നും ഷംസീര്‍ പറഞ്ഞു.

ഇന്റഗൊറേഷന്‍ വേണ്ടെ ഇന്റര്‍വ്യൂ മതിയെന്നുമാണ് ചോദ്യത്തിനുനേരെ മുഖം തിരിച്ച് ഷംസീര്‍ പറഞ്ഞത്‌. ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം.

അതേസമയം പികെ ശശിക്കെതിരായ പരാതി ഡിവൈഎഫ്‌ഐക്ക് കിട്ടിയിട്ടില്ലെന്നും യുവതി സിപിഐഎം നേതൃത്വത്തിനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ തീരുമാനമെടുക്കേണ്ടത് സിപിഐഎം ആണ്. ഡിവൈഎഫ്‌ഐയുടേത് സ്ത്രീപക്ഷ നിലപാടാണെന്നും സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും ഡിവൈഎഫ്‌ഐ നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. അത് പറയാന്‍ താന്‍ പ്രവാചകനല്ലെന്നും ചര്‍ച്ച ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.

ഡിവൈഎഫ്ഐ വനിതാ നേതാവാണ് ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്. വനിതാനേതാവിന്റെ പരാതി പരാമര്‍ശിക്കാതെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. വേണ്ടത്ര ഗൗരവത്തോടെയല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തന്നോടു മോശമായി പെരുമാറിയെന്നാണു സിപിഎം ദേശീയ നേതൃത്വത്തിന് ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നല്‍കിയത്. പരാതിയില്‍ മന്ത്രി എകെ ബാലനും കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതിയുമടങ്ങിയ കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018