Keralam

ശബരിമലയിൽ പോയതിന് ജീവനും തൊഴിലിനും ഭീഷണി; സർക്കാരിനോട് സുരക്ഷ അഭ്യർത്ഥിച്ച് ബിന്ദു തങ്കം കല്യാണി 

ബിന്ദു ജോലി ചെയ്യുന്ന സ്കൂളിലേക്ക് നാമജപഘോഷയാത്ര നടത്തിയ സംഘപരിവാറുകാർ താമസിക്കുന്ന സ്ഥലത്തെത്തിയും ആക്രമണം നടത്തിയിരുന്നു.

ശബരിമല കയറാൻ ശ്രമിച്ചതിന് ശേഷം നിരന്തരം ആക്രമണങ്ങൾക്ക് വിധേയയാകുകയാണ് ബിന്ദു തങ്കം കല്യാണി എന്ന ഹയർസെക്കൻററി അദ്ധ്യാപിക. ജോലി ചെയ്യുന്ന സ്കൂളിലേക്ക് നാമജപഘോഷ യാത്ര നടത്തിയും താമസ സ്ഥലം ആക്രമിച്ചും സംഘപരിവാർ പിന്തുടരുമ്പോൾ ജീവനും തൊഴിലിനും ഭീഷണിയുണ്ടെന്ന് ബിന്ദു പറയുന്നു.

കോഴിക്കോട് നിന്നും അഗളിയിലേക്ക് ഹയർസെക്കൻററി അദ്ധ്യാപികായായ ബിന്ദു സ്ഥലം മാറ്റം വാങ്ങിയിരുന്നു.പുതിയ സ്കൂളിൽ എത്തിയപ്പോൾ തന്നെ നാമജപപ്രതിഷേധക്കാർ അസഭ്യവിളികളുമായി എത്തി. സ്കൂളിൽ ചേർത്താനെത്തിയ മകളുടെ മുന്നിൽ വെച്ചാണ് അവരെ വേശ്യ എന്ന് വിളിച്ചത്. ജോലിയിൽ നിന്നിറക്കുമെന്നും ഭീഷണിയുണ്ടായി.

വിദ്യാർത്ഥികളും ബിന്ദുവിനെതിരെ ശരണം ജപിച്ച് പ്രതിഷേധിച്ചിരുന്നു.സ്കൂൾ അധികൃതരും പിടിഎ യും ഇടപെട്ട് വിദ്യാർത്ഥികളെ ശാന്തരാക്കിയിരുന്നു..സ്കൂളിലെ അന്തരീക്ഷം സൗമ്യമായതിന് ശേഷമാണ് കർമ്മസമിതി അയ്യപ്പഘോഷ യാത്ര പ്രഖ്യാപിച്ചത്.

നവംബർ 12 നാണ് ബിന്ദു ശബരിമലയിൽ ആചാരം ലംഘിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അയ്യപ്പകർമ്മസമിതി അഗളി സ്കൂളിലേക്ക് ജാഥനടത്തിയത്‌.ണ്സ്കൂൾ ഗേറ്റ് വരെയുള്ള രണ്ട് കിലോ മീറ്റർ ദൂരത്തിൽ എവിടെ വെച്ചും ഇവരെ പോലീസ് അവരെ തടഞ്ഞില്ല.ഗേറ്റിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചു കൂടിയതോടെ സമാധാനാന്തരീക്ഷം മാറി സ്കൂളിൽ ഭീതി പടർന്നുവിദ്യാർത്ഥികളേയും ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ ശ്രമമുണ്ടായിരുന്നു.ഗേറ്റടച്ചും വിദ്യാർത്ഥികളെ പുറത്ത് വിടാതെയുംഅധികൃതർ ഇടപെട്ടാണ് ഈ സാഹചര്യം ഒഴിവാക്കിയത്

ശബരിമലയിൽ പോയതിന് ജീവനും തൊഴിലിനും ഭീഷണി; സർക്കാരിനോട് സുരക്ഷ അഭ്യർത്ഥിച്ച്  ബിന്ദു തങ്കം കല്യാണി 

ആദ്യം മുതലേ പരാതി നൽകിയിട്ടുണ്ടെങ്കിലും പോലീസിൻറെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത സമീപനമാണെന്ന് ബിന്ദു ആരോപിക്കുന്നു.അതേ ദിവസം തന്നെബിന്ദുവും മകളും താമസിക്കുന്ന സ്ഥലത്ത് രാത്രി അക്രമികളെത്തി ഗേറ്റ് ചവിട്ടിപ്പൊളിച്ചു.അസഭ്യം വിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

അഗളി സ്റ്റേഷനിൽ വിളിച്ചപ്പോൾ അവിടെ ഉത്തരവാദിത്തപ്പെട്ട പോലീസുകാർ ആരും ഇല്ലെന്നാണ് പറഞ്ഞത്. ഷോളയാർ സ്റ്റേഷനിൽ വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പക്ഷേ ആരും വന്നില്ല. സ്കൂളിൽ പോകുന്നതിനും ജീവനും ഭീഷണിയുണ്ട്,യാതൊരു സുരക്ഷയുമില്ല. സർക്കാരും പോലീസും സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി തരാതെ നിൽക്കാനാകില്ല.
ബിന്ദു തങ്കം കല്യാണി

ഒക്ടോബർ 22 നാണ് ബിന്ദു ശബരിമലക്ക് പോയത്.മുണ്ടക്കയത്തിനടുത്ത് വെച്ച് അക്രമങ്ങൾ മൂലം തിരിച്ചു പോരേണ്ടി വന്നു. കോഴിക്കോട് താമസിക്കുന്ന വാടക വീടിലും ജോലി ചെയ്യുന്ന സ്കൂളിലും പ്രതിഷേധക്കാർ എത്തി. പിന്നീടാണ് മുൻപേ അപേക്ഷിച്ച സ്ഥലം മാറ്റം ശെരിയായി അട്ടപ്പാടിയിലേക്ക് പോരുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018