Keralam

കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ ഇനി കൈയ്യില്‍ കാശുകരുതേണ്ട; ടിക്കറ്റെടുക്കാന്‍ എടിഎം കാര്‍ഡ് മതി 

വര്‍ഷം മൂവായിരം രൂപ വീതമാണ് ഓരോ ടിക്കറ്റ് മെഷീനുകളുടേയും അറ്റകുറ്റപ്പണിക്ക് മാറ്റിവയ്‌ക്കേണ്ടിവരുന്നത്. പുതിയ മെഷീനിന്റെ വരവോടെ ഇത് ഒഴിവാക്കാമെന്നാണ് കെഎസ്ആര്‍ടിസി.

എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇനി കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാം. ഇതിനായി ഇലക്ട്രിക് ടിക്കറ്റ് മെഷീനുകള്‍ ഉടന്‍ എത്തിക്കും. ദീര്‍ഘദൂര സര്‍വീസ് ബസുകളിലായിരിക്കും ഇത് ആദ്യമായി പരീക്ഷിക്കുക. കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യാന്‍ സംവിധാനമുള്ള ഏഴായിരത്തോളം മെഷിനുകളാണ് കോര്‍പറേഷന്‍ വാങ്ങുന്നത്. നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലുപ്പക്കുറവും ബാറ്ററി ബാക്കപ്പുമുള്ള മെഷീനാണ് പുതിയത്. നാല് കമ്പനികളാണ് മെഷീന്‍ ലഭ്യമാക്കാനുള്ള ടെന്‍ഡറില്‍ പങ്കെടുത്തത്. ഈ ആഴ്ച തന്നെ കരാറായേക്കും.

ക്രെഡിറ്റ് കാര്‍ഡും, നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളും പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം. പണം മുന്‍കൂര്‍ അടച്ച് സ്മാര്‍ട്ട് സീസണ്‍ കാര്‍ഡുകള്‍ വാങ്ങാനും കഴിയും. സിം കാര്‍ഡ് വഴിയാണ് മെഷീന്റെ നെറ്റ് കണക്ഷന്‍. ഇതിലൂടെ കണ്ടക്ടര്‍മാരുടെ ജോലി ഭാരം കുറയുന്നതിനൊപ്പം തന്നെ പണം കെഎസ്ആര്‍ടിസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുകയും ചെയ്യും. ശബരിമല തീര്‍ഥാടനകാലത്ത് തന്നെ പുതിയ മെഷിനുകള്‍ ഉപയോഗിക്കാനാകും.

നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലിപ്പക്കുറവും ബാറ്ററി ബാക് അപ്പും പുതിയ ടിക്കറ്റ് മെഷീനിനുണ്ട്. നാലുകമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഈയാഴ്ച തന്നെ കരാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സമയപരിധി കഴിഞ്ഞ ടിക്കറ്റ് മെഷീനുകളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയിലുള്ളത്. ഇതാകട്ടെ മിക്കസമയവും പണിമുടക്കും. വര്‍ഷം മൂവായിരം രൂപ വീതമാണ് ഓരോ ടിക്കറ്റ് മെഷീനുകളുടേയും അറ്റകുറ്റപ്പണിക്ക് മാറ്റിവയ്‌ക്കേണ്ടിവരുന്നത്. പുതിയ മെഷീനിന്റെ വരവോടെ ഇത് ഒഴിവാക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018