Keralam

വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ഒരു വിഭാഗത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്ന് പിണറായി; സംഘ്പരിവാര്‍ ഇതൊരവസരമായി കാണുന്നു  

ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചത് ഒരു വിഭാഗം വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയിട്ടുണ്ടാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണെന്നു താന്‍ വിശ്വസിക്കുന്നുവെന്നും വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് വഴികള്‍ ഇല്ലായിരുന്നെന്നും പിണറായി ‘ദ ഇന്ത്യന്‍ എക്‌സപ്രസ്സിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എത്ര വോട്ടു കുറഞ്ഞാലും കേരളത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കിയ പിണറായി ആര്‍എസ്എസും ബിജെപിയും വര്‍ഗിയ ധ്രുവീകരണം ഉണ്ടാക്കി കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.

ഒരുപാട് വര്‍ഷം നീണ്ട പരിഷ്‌കരണങ്ങള്‍ക്കും നവോത്ഥാനശ്രമങ്ങള്‍ക്കും ശേഷമാണ് കേരളത്തിന്റെ മതനിരപേക്ഷത രൂപം കൊണ്ടത്. ആ സമാന്തരാന്തരീക്ഷം തകര്‍ക്കാന്‍ കാലങ്ങളായി സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശബരിമല അവര്‍ ഒരു അവസരമായി കാണുന്നു. 
പിണറായി വിജയന്‍

ശബരിമലയിലെ മണ്ഡലകാല തീര്‍ത്ഥാടന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്തിമ തീരുമാനം സുപ്രീം കോടതി തീരുമാനം ഉണ്ടായതിനു ശേഷമായിരിക്കും. എന്നാല്‍ യോാഗം വിളിച്ചിരിക്കുന്നത് നല്ല ഉദ്ദേശത്തിലാണെങ്കില്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ തീരുമാനമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ 48 പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായി പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക.

ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്‍പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കും. എന്നാല്‍ റിട്ട് ഹര്‍ജികളിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതായതിനാല്‍ ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നത് വ്യക്തമല്ല. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018