Keralam

ഓര്‍ത്തഡോക്‌സ്-യാക്കോബായ പളളിത്തര്‍ക്കം; ഒടുവില്‍ പതിനൊന്നാം ദിവസം വയോധികന്റെ മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് കൊച്ചുമകന്‍

സഭാ തര്‍ക്കം മൂലം പത്തുദിവസമായി സംസ്‌കാര ക്രിയകള്‍ നടത്താന്‍ സാധിക്കാതിരുന്ന വയോധികന്റെ മൃതദേഹം സംസ്‌കരിച്ചു. കലക്ടറുടെ അന്ത്യശാസനയെത്തുടര്‍ന്നാണ് ഇന്ന് സംസ്‌കാരം നടത്തിയത്. സഭാതര്‍ക്കത്തെത്തുടര്‍ന്ന് പത്തുദിവസം മുമ്പ് മരടണമടഞ്ഞ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം വീട്ടിനുള്ളില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ശക്തമായ പോലീസ് സുരക്ഷയില്‍ ഇന്ന് രാവിലെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നു. കൂടാതെ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ ഏഴുമണിയോടെ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ആംബുലന്‍സില്‍ കട്ടച്ചിറ പള്ളിക്ക് സമീപത്തേക്ക് കൊണ്ടുവരികയും കുരിശടിക്കു സമീപം പ്രാര്‍ഥന നടത്തുകയും ചെയ്തു. യാക്കോബായ വിഭാഗത്തിലെ ആറു വൈദികരാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. വര്‍ഗീസിന്റെ ചെറുമകന്‍ കൂടിയായ ഫാദര്‍ ജോര്‍ജി ജോണാണ് പള്ളിക്ക് സമീപത്തും സെമിത്തേരിയില്‍ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. എട്ടുമണിക്കുള്ളില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ അന്ത്യച്ചടങ്ങില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന്റെ നിലപാട് മൂലമാണ് ശവസംസ്‌കാരം നടത്താന്‍ കഴിയാതിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് യാക്കോബായ അംഗമായ വര്‍ഗീസ് മാത്യു മരിച്ചത്. വര്‍ഷങ്ങളായി കട്ടിച്ചിറപ്പള്ളിയുടെ അധികാര വിഷയത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

തര്‍ക്കം കോടതിയിലെത്തിയ സമയത്ത് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടില്ല ഇതാണ് പ്രശ്‌നങ്ങളുടെ കാരണം. വിധി നടത്തിപ്പില്‍ വ്യക്തത ഇല്ലാത്തതിനാല്‍ പളളി ഇരുപക്ഷത്തിനും വിട്ടുനല്‍കാതെ ജില്ലാ ഭരണകൂടത്തിന്റെ കയ്യിലാണ്. താക്കോല്‍ യാക്കോബായ ട്രസ്റ്റിയുടെ കയ്യിലും.

യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പളളിയില്‍ ശ്രൂശ്രൂഷ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. പളളിക്ക് സമീപമുളള കുരിശടിക്ക് മുന്നില്‍ വെച്ചാണ് ശ്രൂശ്രൂഷ നല്‍കുന്നത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

കുരിശടിയിലെ ശ്രുശ്രൂഷകള്‍ക്ക് ശേഷം ചെറുമകന്‍ ഫാദര്‍ ജോര്‍ജി ജോണിനെ സഭാവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കാതിരുന്നതോടെയാണ് ശവസംസ്‌കാരം നടത്തുന്നത് നീണ്ടുപോയത്. ഇതുസംബന്ധിച്ച് ഇരു വിഭാഗവുമായി കലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018