Keralam

ശബരിമല, റിവ്യൂ ഹര്‍ജി തീരുമാനം എതിരായാല്‍ പ്രതിഷേധം തുടരുമെന്ന് കെ സുധാകരന്‍; മണ്ഡല മകര വിളക്ക് കാലത്ത് എന്തും സംഭവിക്കാം 

റിവ്യൂ ഹര്‍ജി എതിരായാലും പ്രതിഷേധം തുടരുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ വേണ്ടി വന്നാല്‍ സമരത്തിന്റെ രീതിയും രൂപവും മാറ്റും സമരമുഖത്ത് ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പ്രായോഗികമായ നിലപാട് സ്വീകരിക്കണം. വത്സന്‍ തില്ലങ്കേരിയുടെ നടപടികള്‍ തെറ്റാണെന്നും കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു.

ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖ വരെ പരിശോധിച്ചാണ് ഭക്തരെ കയറ്റവിട്ടത്. അയ്യപ്പനെ കാണാന്‍ വ്രതാനുഷ്ടാനം നിര്‍ബന്ധമാണ്, ആ ആചാരങ്ങള്‍ തെറ്റിക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്യത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇനി വരാൻ പോകുന്ന മണ്ഡല കാലത്തേക്ക് എങ്കിലും മുഖ്യമന്ത്രി യുക്തിപരമായ സമീപനം സ്വീകരികണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്, മറിച്ച് എല്ലാ ആരാധനാലയങ്ങളേയും ബാധിക്കും. ശബരിമലയിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം നടപ്പാക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ശബരിമല വിഷയം ഉയർത്തി ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വത്സന്‍ തില്ലങ്കേരിയുടെ നടപടികള്‍ തെറ്റാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018