Keralam

പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകും? സര്‍ക്കാര്‍ ചെയ്തത് ക്രമസമാധാനം ഉറപ്പാക്കുകയാണെന്ന് ഹൈക്കോടതി; പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി പിന്‍വലിച്ചു

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ച പൊലീസ് നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകില്ലെന്ന് ഹൈക്കോടതി. അക്രമം ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലായി ഇതിനെ കണ്ടാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയില്‍ മണ്ഡലകാലത്ത് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അഭിജിത്ത് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പിന്‍വലിച്ചു.

ക്രമസമാധാനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകും? പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമാണ്. ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലായി ഇതിനെ കണ്ടാല്‍ മതി.

ശബരിമലയില്‍ മണ്ഡലകാലത്ത് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയിരുന്നു. അയ്യപ്പ ഭക്തര്‍ വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങി വാഹനത്തില്‍ പതിപ്പിക്കുകയാണ് ചെയ്യേണ്ടത്. തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ നല്‍കി വേണം പാസ് വാങ്ങാന്‍. പൊലീസിന്റെ പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല.

ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കുമെന്നാണ് അറിയിപ്പ്. മണ്ഡല- മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018