Keralam

ഗുരുത്വക്കേടുകളെ കേമത്തമെന്ന് തെറ്റിയെണ്ണുന്ന കാലം; മാതൃഭൂമി ആഴ്പ്പതിപ്പ് നിലപാട് മാറ്റുമെന്ന് സൂചിപ്പിച്ച് പി.വി ചന്ദ്രന്റെ എഡിറ്റോറിയൽ

സംഘപരിവാറിന് വഴങ്ങി എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റിയ മാതൃഭൂമി നിലപാട് മാറ്റുമെന്ന് സൂചിപ്പിച്ചും പരോക്ഷ വിമര്‍ശനവുമായി പുതിയ ലക്കം പുറത്തിറങ്ങി. മാനെജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ എഴുതിയ എഡിറ്റോറിയലിലാണ് നിലപാട് മാറ്റത്തിന്‍റെ സൂചനകള്‍ വായിച്ചെടുക്കാവുന്നത്. കമല്‍ റാം സജീവിന് ശേഷം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനാണ് ആഴ്ചപതിപ്പിന്‍റെ ഈ ലക്കം മുതലുളള ചുമതലകള്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പ് കൂടുതല്‍ വിഭവ സമൃദ്ധിയോടെയാണ് ഈ ലക്കം മുതല്‍ നിങ്ങളുടെ കൈകളില്‍എത്തുന്നതെന്ന് വ്യക്തമാക്കിയാണ് പി.വി ചന്ദ്രന്‍റെ കുറിപ്പ് തുടങ്ങുന്നത്. മലയാളിയുടെ ഇന്നത്തെ സാംസ്കാരിക സ്വത്വത്തെ രൂപപ്പെടുത്തിയതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് അതിന്‍റെ പിറവി മുതല്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പഞ്ചസാരയ്ക്ക് മധുരമുണ്ടെന്ന് സമര്‍ത്ഥിക്കാന്‍, ശര്‍ക്കരയ്ക്ക് അതില്ലെന്ന് വ്യാജോക്തികളാല്‍ സ്ഥാപിക്കുന്ന തരത്തില്‍ കലുഷമാക്കപ്പെട്ട ഒരു കാലത്ത്, ഗുരുത്വക്കേടുകളെ കേമത്തമെന്ന് തെറ്റിയെണ്ണുന്ന ഒരു കാലത്ത്, സര്‍ഗാത്മകതയുടെ വലിയ വെളിച്ചത്തിന് പ്രസക്തി ഏറുക തന്നെയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കാലികമായ വിഷയങ്ങളെ അതര്‍ഹിക്കുന്ന രീതിയില്‍ പൊതുസമൂഹത്തിന്‍റെ പരിഗണനയിലേക്ക് ആനയിക്കുന്നതിനോടൊപ്പം മലയാളി എന്ന് വിളിക്കപ്പെടുന്ന ഒരു ജനതയുടെ ഭാവികാലത്തേക്കായി സാംസ്കാരികമായി ഇപ്പോള്‍ നമുക്ക് എന്ത് സംഭാവന ചെയ്യാന്‍ കഴിയുമെന്ന ചിന്ത കൂടി ഉള്‍ച്ചേര്‍ത്ത് കൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വായനക്കാരുടെ കൈകളിലേക്ക് എത്തുന്നത്.

മലയാളിയുടെ ഇന്നത്തെ സാംസ്കാരിക സ്വത്വത്തെ രൂപപ്പെടുത്തിയതില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് അതിന്‍റെ പിറവി മുതല്‍ നിര്‍ണായക പങ്ക് വഹിച്ചത് അവ്വിധമാണ്. എത്രയോ പതിറ്റാണ്ടുകളായ തുടരുന്ന ആ പരിശ്രമത്തില്‍ പ്രബുദ്ധരായ മലയാളി സമൂഹം തുടര്‍ന്നും ആഴ്ചപ്പതിപ്പിനൊപ്പം ഉണ്ടാകുമെന്ന് തങ്ങള്‍ക്ക് ശുഭ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കിയാണ് ചന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കമല്‍ റാം സജീവിനെ പുറത്താക്കിയ ശേഷം, സുഭാഷ് ചന്ദ്രന്‍റെ നേതൃത്തില്‍ പുറത്തിറങ്ങിയ ആദ്യ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ കവര്‍ പേജ് ടൈറ്റില്‍ 'മടങ്ങിയെത്തുന്നവരും തുടരുന്നവരും' എന്നാണ്. ശ്രീലങ്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണന്‍ എഴുതിയ ലേഖനമാണെങ്കിലും മാതൃഭൂമിയില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിലനിന്ന പ്രശ്നങ്ങളുമായി ഇതിനെ കൂട്ടിവായിക്കാം.

കമല്‍ റാം സജീവിന് പിന്നാലെ മനില സി മോഹനും രാജിവെച്ചിരുന്നൂ. കോപ്പി എഡിറ്റര്‍മാരായ കെ.സി സുബിയും പി.കെ ശ്രീകുമാറും അവിടെ തുടരുകയും ചെയ്തു. സുഭാഷ് ചന്ദ്രനാകട്ടെ മാതൃഭൂമി വാരാന്തപതിപ്പിന്‍റെ ചുമതലയില്‍ നിന്നുമാണ് ആഴ്ചപതിപ്പിലേക്ക് എത്തിച്ചേര്‍ന്നത്.

ഇത്കൂടാതെ കമല്‍ റാമിനെ പുറത്താക്കി മാതൃഭൂമി സംഘപരിവാരത്തിന് വഴങ്ങിയതില്‍ പ്രതിഷേധിച്ച് എസ്. ഹരീഷ്, പ്രമോദ് രാമന്‍ എന്നിവരടക്കമുളള ഒരു കൂട്ടം എഴുത്തുകാര്‍ തങ്ങളിനി മാതൃഭൂമിയില്‍ എഴുതുന്നില്ലെന്ന് അറിയിച്ചിരുന്നു. പുതിയ കാലത്തെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സിസ് നെറോണയുടെയും സാഹിത്യകാരനായ സി.രാധാകൃഷ്ണന്‍റെയും ഫോട്ടോ കവറായി ഉപയോഗിച്ചതും മടങ്ങിയെത്തുന്നവരും തുടരുന്നവരുമെന്ന തലക്കെട്ട് കൊടുത്തതും നിലവില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായും വായിച്ചെടുക്കാം.

കമല്‍റാം ചുമതലയിലുണ്ടായിരുന്ന കാലത്ത് തുടങ്ങിയ പംക്തികള്‍ പുതിയ ലക്കത്തില്‍ അവസാനിപ്പിച്ചിട്ടുണ്ട്. അതേസമയം തന്നെ ആ ആശയം നിലനിര്‍ത്തി പംക്തികളുടെ പേരുകള്‍ മാറ്റി അത് വീണ്ടും തുടരാനാണ് സുഭാഷ് ചന്ദ്രന്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രൂ കോപ്പി എന്ന കോളം ഒഴിവാക്കുകയും പകരം ആ സ്ഥലത്ത് വാക്ക് OUT എന്ന പേരില്‍ കെ. ഷെരീഫിന്‍റെ ചിത്രത്തോടെയുളള പുതിയ പംക്തി തുടങ്ങുകയും ചെയ്തു. ചിത്രകാരന്‍ മദനന്‍ ആര്‍ട്ട് എഡിറ്ററായി തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ചോക്കുപൊടി, മധുരച്ചൂരല്‍, കോളെജ് മാഗസിന്‍ എന്നീ പംക്തികളുടെ പേര് മാറ്റി അതേ ഉളളടക്കത്തോടെ എന്‍ ഗുരു, വാക്ക് വിത്ത് എന്നീ പേരുകളിലാണ് ഇനി അവതരിപ്പിക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018