Keralam

ശബരിമല വിഷയത്തില്‍ വ്യഴാഴ്ച സര്‍വ്വകക്ഷി യോഗം; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിക്കും; നടപടി കോടതി വിധിയുടെ പശ്ചാത്തലത്തില്‍

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വ്വകക്ഷി യോഗം.

നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും.

കേസുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നിലപാടിന് ശേഷമായിരിക്കും സര്‍വ്വകക്ഷി യോഗം വിളഇക്കുന്നതില്‍ അന്തിമ തീരുമാനമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്നും യാതൊരു വിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ശബരിമല പ്രശ്നത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെും അഭിപ്രായം തേടി സമവായമുണ്ടാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിളിച്ച സമവായ ചര്‍ച്ചയില്‍ തന്ത്രി, രാജകുടുംബങ്ങള്‍ പങ്കെടുത്തിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018