Keralam

ശ്രീധരന്‍പിളളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ല, രഥയാത്രയിലൂടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിക്കിടെയാണ് ശ്രീധരന്‍പിളള ഏറെ വിവാദമായ സുവര്‍ണാവസരം പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തെ തുടര്‍ന്നാണ് സന്നിധാനത്ത് സംഘര്‍ഷമുണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രഥയാത്രയിലൂടെ ശ്രീധരന്‍പിളള സമാധാന അന്തരീക്ഷം തകര്‍ക്കാനും ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 505(1)ബി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരം കേസെടുത്തത്.

യുവതികള്‍ കയറിയാല്‍ നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുത്താല്‍ തന്ത്രി ഒറ്റക്കാവില്ലെന്നും തങ്ങള്‍ കൂടെയുണ്ടാവുമെന്നും വാക്കു നല്‍കിയെന്നായിരുന്നു ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞത്. തന്റെ വാക്കു വിശ്വസിച്ചാണ് തന്ത്രി നടയടക്കുമെന്ന് പൊലീസിനെ അറിയിച്ചതെന്നും ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പിളള ഇത് തിരുത്തിയിരുന്നു.

തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചതെന്നും കണ്ഠര് രാജീവരുടെ പേരു പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീധരന്‍ പിള്ള മലക്കം മറിഞ്ഞത്. എന്നാല്‍ കോടതിയില്‍ കസബ പൊലീസെടുത്ത വിവാദ പ്രസംഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാകട്ടെ തന്ത്രിയുമായി സംസാരിച്ചത് സമ്മതിക്കുന്നുമുണ്ട്. കണ്ഠര് രാജീവരുമായി സംസാരിച്ചുവെന്ന് അവകാശപ്പെട്ട പ്രസംഗത്തിന്റെ സിഡി അടക്കമാണ് പിളള കോടതിയില്‍ ഹാജരാക്കിയത്.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡിന് തന്ത്രി കണ്ഠര് രാജീവര് ശ്രീധരന്‍ പിള്ള പറഞ്ഞത് കള്ളമാണെന്ന് രേഖാമൂലം എഴുതി നല്‍കിയിരുന്നു. നട അടക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് കണ്ഠര് മോഹനരോട് മാത്രമാണെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസംഗത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം തനിക്കെതിരായി പൊലീസെടുത്ത കേസ് നിലനില്‍ക്കില്ലെന്നും കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ പിള്ള കേസ് റദ്ദാക്കാനായി ഹര്‍ജി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കേസ് ഇന്നാണ് വീണ്ടും പരിഗണിക്കുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിക്കും വരെ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടികളിലേക്ക് കടക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018