Keralam

സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയില്ല, നടതുറക്കുന്ന ദിവസം വിശ്വാസികളോട് പമ്പയില്‍ എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയില്ലെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ പ്രതികരണം.

സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. പ്രതികൂല വിധിയാണ് വരുന്നതെങ്കില്‍ നവംബര്‍ 17ന് നടതുറക്കുന്ന ദിവസം വിശ്വാസികളോട് പമ്പയില്‍ എത്താന്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞതിനെ തുടര്‍ന്ന് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാനും ക്ഷേത്രം അടപ്പിക്കാനുമായിരുന്നു തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

തുടര്‍ന്ന് ആ വിഷയത്തിലും പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ പദ്ധതിയിട്ട കേസില്‍ നിലവില്‍ രാഹുല്‍ ജാമ്യത്തിലാണ്.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക എന്നീ ഉപാധികളോടെയാണ് രാഹുല്‍ ഈശ്വറിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ 48 പുനഃപരിശോധന ഹര്‍ജികള്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കോടതി പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായി പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക.

സുപ്രധാന വിധി പുറപ്പെടുവിച്ച അതേ ഭരണഘടനാ ബെഞ്ചാണ് പുനപരിശോധന ഹര്‍ജിയും പരിഗണിക്കുന്നത്. ബെഞ്ചിലുണ്ടായിരുന്ന നാല് ജഡ്ജിമാരും പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലുമുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് സെപ്തംബര്‍ 28ന് ചരിത്രവിധി പുറപ്പെടുവിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018