Keralam

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ്: പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കല്ലമ്പലം വെയിലൂരിലെ ഭാര്യ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കീഴടങ്ങാനായി നാട്ടിലെത്തിയതായിട്ട് വിവരമുണ്ടായിരുന്നു.

കേസിന് ആസ്പദമായ സംഭവം നടന്ന് ഒമ്പത് ദിവസമായിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് ഡിവൈഎസ്പിയെ രക്ഷിക്കുകയാണെന്ന് ആരോപിച്ച് നീതിതേടി കൊല്ലപ്പെട്ട സനലിന്റെ കുടുംബം ഇന്ന് നിരാഹാരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കേസിലെ പ്രതിയായ ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദൈവത്തിന്റെ വിധി നടപ്പിലായെന്നാണ് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ഡിവൈഎസ്പിയുടെ മരണവാര്‍ത്ത അറിഞ്ഞ് പ്രതികരിച്ചത്.

കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയും രക്ഷപ്പെടാന്‍ കാര്‍ എത്തിച്ച് സഹായിച്ചയാളെയും ക്രൈബ്രാഞ്ച് പിടികൂടിയിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീശിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുകുമാറിന്റെ സുഹൃത്താണ് സതീശ്. സതീശിന്റെ മകനാണ് രക്ഷപ്പെടാനായി കാര്‍ എത്തിച്ച അനൂപ് കൃഷ്ണ. ഇയാളെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

സനല്‍ കൊലക്കേസ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്താണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഐജി തലത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.

അന്വേഷണത്തില്‍ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും വിജി പറഞ്ഞിരുന്നു.

ഒളിവില്‍ കഴിയുന്ന ഇയാളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിരുന്നില്ല. ആരുമായും ഫോണില്‍ ബന്ധപ്പെടാതെയും എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാതെയും ബുദ്ധിപൂര്‍വമായാണ് ഹരികുമാര്‍ നീങ്ങിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ടുകള്‍. ഹരികുമാറിന് ഒളിവില്‍ കഴിയാനും സാമ്പത്തിക സഹായം എത്തിക്കാനും സഹായിക്കുന്നവരെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒളിവിലാണ് പ്രതിയെന്നായിരുന്നു അന്വേഷണ സംഘം ഇതുവരെ പറഞ്ഞിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018