Keralam

സനലിനെ ഡിവൈഎസ്പി മനപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്; വഴിയിലേക്ക് തളളിയിട്ടത് വാഹനം വരുന്നത് കണ്ടശേഷം, ജാമ്യാപേക്ഷയെ എതിര്‍ക്കും

സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തളളിയിടുകയായിരുന്നു. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച്. സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിഗമനം.

ഡിവൈഎസ്പിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കൊലപാതകത്തിന് പുറമെ മൂന്ന് വകുപ്പുകള്‍ ആണ് ചുമത്തിയത്. ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ക്കും, ഇതിനായി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

നെയ്യാറ്റിന്‍കര സ്വദേശി സനലിനെ വാഹനത്തിന് മുന്നില്‍ പിടിച്ചുതളളി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ ഒരാഴ്ചയായിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹരികുമാറും, സുഹൃത്ത് ബിനുവുമാണ് ഒളിവില്‍.

ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ ഇന്ന് നിരാഹാര സത്യാഗ്രഹം തുടങ്ങും. സനലിനെ കാറിടിച്ച സ്ഥലത്ത് ഇന്നു രാവിലെ മുതലാണ് വിജിയുടെ സത്യാഗ്രഹം.

കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയും രക്ഷപ്പെടാന്‍ കാര്‍ എത്തിച്ച് സഹായിച്ചയാളെയും ക്രൈബ്രാഞ്ച് ഇന്നലെ പിടികൂടിയിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീശിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുകുമാറിന്റെ സുഹൃത്താണ് സതീശ്. സതീശിന്റെ മകനാണ് രക്ഷപ്പെടാനായി കാര്‍ എത്തിച്ച അനൂപ് കൃഷ്ണ. ഇയാളെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവശേഷം ലോഡ്ജില്‍ എത്തിയ ഡിവൈഎസ്പിക്ക് രണ്ട് സിം കാര്‍ഡുകള്‍ സതീശ് എടുത്തുനല്‍കി. സതീശിന്റെ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചെടുത്ത ഈ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

സനല്‍ കൊലക്കേസ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്താണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഐജി തലത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. നേരത്തെ അന്വേഷിച്ച സംഘം തന്നെയാണ് ഐജിക്ക് കീഴിലുളളത്. അന്വേഷണസംഘത്തെ വിപുലപ്പെടുത്താനും സാധ്യതയുണ്ട്.

അന്വേഷണത്തില്‍ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് സനലിന്റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് സനലിന്റെ കുടുംബം. ഇന്നായിരിക്കും ഹര്‍ജി നല്‍കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018