Keralam

നെയ്യാറ്റിന്‍കര കൊലക്കേസ്: ദൈവത്തിന്റെ വിധി നടപ്പിലായെന്ന് വിജി; ഉപവാസ സമരം അവസാനിപ്പിച്ച് വിതുമ്പലോടെ കുടുംബം

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തില്‍ പ്രതികരണവുമായി സനലിന്റെ കുടുംബം. ദൈവത്തിന്റെ വിധി നടപ്പായെന്നാണ് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിജി നടത്തിയിരുന്ന ഉപവാസ സമരം പ്രതിയുടെ മരണത്തോടെ അവസാനിപ്പിച്ചു.

തിരുവനന്തപുരത്തെ കല്ലമ്പലത്തെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കീഴടങ്ങാനായി നാട്ടിലെത്തിയതായിട്ട് വിവരമുണ്ടായിരുന്നു.

കേസിന് ആസ്പദമായ സംഭവം നടന്ന് ഒമ്പത് ദിവസമായിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് ഡിവൈഎസ്പിയെ രക്ഷിക്കുകയാണെന്ന് ആരോപിച്ച് നീതിതേടി കൊല്ലപ്പെട്ട സനലിന്റെ കുടുംബം ഇന്ന് നിരാഹാരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കേസിലെ പ്രതിയായ ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തളളിയിടുകയായിരുന്നു. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച്. സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു നിഗമനം

ഡിവൈഎസ്പിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കൊലപാതകത്തിന് പുറമെ മൂന്ന് വകുപ്പുകള്‍ ആണ് ചുമത്തിയത്. ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിര്‍ക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയും രക്ഷപ്പെടാന്‍ കാര്‍ എത്തിച്ച് സഹായിച്ചയാളെയും ക്രൈബ്രാഞ്ച് പിടികൂടിയിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീശിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുകുമാറിന്റെ സുഹൃത്താണ് സതീശ്. സതീശിന്റെ മകനാണ് രക്ഷപ്പെടാനായി കാര്‍ എത്തിച്ച അനൂപ് കൃഷ്ണ. ഇയാളെ അറസ്റ്റ് ചെയ്യുകയും കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018