Keralam

സംഘ്പരിവാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല,പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്ന് ബിന്ദു തങ്കം കല്ല്യാണി 

ശബരിമലയില്‍ പോകാന്‍ ശ്രമിച്ചതിന്റെ പേരില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ബിന്ദു തങ്കം കല്യാണി. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് പോയ ബിന്ദുവിനെതിരെ സംഘ്പരിവാര്‍ ആക്രമണം തുടരുകയാണ്. അട്ടപ്പാടിയില്‍ ബിന്ദു ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ആളുകള്‍ പ്രതിഷേധവുമായി സ്‌കൂളിനുമുന്നിലുമെത്തി.

പോകുന്നിടത്തെല്ലാം അവരെന്നെ പിന്തുടരുകയാണ്. ഭയത്തോടെയാണ് ഓരോ ദിവസവും ജീവിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ വലിയ സന്തോഷമാണുണ്ടായത്. വിശ്വാസമുള്ളതിനാലാണ് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം പമ്പവരെമാത്രമേ പോകാന്‍ കഴിഞ്ഞൊള്ളു. തിരിച്ചുവന്നതുമുതല്‍ എന്നെ സംഘപരിവാര്‍ അനുകൂലികള്‍ അപമാനിക്കുകയാണ്. അവരെന്നെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ്. ഫേസ്ബുക്കില്‍ അശ്ലീല പ്രചാരണം നടത്തുകയാണ്.
ബിന്ദു തങ്കം കല്യാണി

മല കയറാതെ തിരിച്ചു നാട്ടിലെത്തിയിട്ടും താമസിക്കുന്ന ഇടത്തും തൊഴില്‍ ചെയ്യുന്നിടത്തും ആക്രമിക്കപ്പെടുമെന്ന ഭീഷണികള്‍ തുടരുകയാണെന്നും താനൊരു ദളിത് സത്രീയായത് കൊണ്ടാണ് പിന്തുടര്‍ന്ന് ആക്രമിക്കുന്നതെന്നും ബിന്ദു പറയുന്നു. ബിന്ദുവിന്റെ വീട് ആക്രമിച്ചും അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയും സംഘ്‌പരിവാര്‍ അവര്‍ക്കുപിന്നാലെത്തന്നെയുണ്ട്.

സംഭവശേഷം ഊമക്കത്തുകളും വരുന്നത് പരിവായിട്ടുണ്ടെന്ന് ബിന്ദു പറയുന്നു. ഉപദേശിച്ചും ഭീഷണിപ്പെടുത്തിയും ക്രിസ്തീയ ആചാര പ്രകാരം ജീവിക്കണമെന്നാവശ്യപ്പെട്ടുമാണ് കത്തുകള്‍ വരുന്നത്. കത്തുകളിലും ശക്തമായ ജാതി അധിക്ഷേപവുമുണ്ട്. ശബരിമലയില്‍ യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന ഉയര്‍ന്ന ജാതിയിലെ സ്ത്രീകള്‍ നേരിടുന്നതിനെക്കാള്‍ രൂക്ഷമായ അതിക്രമമാണ് തനിക്കുനേരെ ഉണ്ടാവുന്നതെന്നും ബിന്ദു പറയുന്നു.

ബിന്ദു കല്യാണിയുടെ പേര് ബിന്ദു സക്കറിയ എന്നാക്കി മതവിദ്വേഷം വളര്‍ത്തുന്നരീതിയില്‍ ജനം ടിവി വാര്‍ത്തകള്‍ അവതരിപ്പിച്ചതോടെ ആ പേര് പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയിലടക്കം ബിന്ദു സക്കറിയ എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. ഹിന്ദുമത വിശ്വാസിയാണെന്നും ബിന്ദു ടിവി എന്നാണ്‌ രേഖകളിലെ പേരെന്നും അറിഞ്ഞിട്ടും മനപ്പൂര്‍വം വര്‍ഗീയ ആക്രമണം ലക്ഷ്യമിട്ട് സംഘ്‌പരിവാര്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടാവുന്നില്ലെന്നും ഇവര്‍ പറയുന്നു. സുരക്ഷ നല്‍കണമെന്ന് പറഞ്ഞിട്ടും അതുണ്ടാവുന്നില്ല. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി കാത്തിരിപ്പിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും അവര്‍ ആരോപിക്കുന്നു.

മല കയറാന്‍ എത്തിയപ്പോള്‍ ഉണ്ടായ ആക്രമണങ്ങളില്‍ സംഘപരിവാറുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് എടുത്തതെന്ന് ബിന്ദു മുമ്പും പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018