Keralam

സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് സര്‍ക്കാര്‍; വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട നടപടിയെന്ന് ബിജെപി; അയ്യപ്പന്റെ അനുഗ്രഹമെന്ന് തന്ത്രി കണ്ഠര് രാജീവര്

ശബരിമല സ്ത്രീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ കൂടിയാലേചനകള്‍ നടത്താനുണ്ടെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സര്‍ക്കാരിന്റെയും നിലപാട്. സര്‍ക്കാര്‍ പറഞ്ഞതില്‍ നിന്ന് മാറുന്നില്ല. 
കടകംപള്ളി സുരേന്ദ്രന്‍

സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന വിധിയാണോ എന്ന ചോദ്യത്തിന് എല്ലാം സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ തീരുമാനം വരുന്നത് വരെ വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വിധി അയ്യപ്പന്റെ വിജയമെന്നാണ് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്നും തുറന്ന കോടതിയിലും വിജയം പ്രതീക്ഷിക്കുന്നുവെന്നും തന്ത്രി പറഞ്ഞു.

സമാധാനവും സന്തോഷവും ശബരിമലയില്‍ പുനസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പന്റെ വിജയമാണ്. അയ്യപ്പന്‍ അനുഗ്രഹിച്ചു. ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനാണ് ഇതിന് പിന്നില്‍. 
കണ്ഠര് രാജീവര്

ശബരിമലയുടെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. പക്ഷേ അയ്യപ്പന്‍ അതില്‍ നിന്നും രക്ഷിച്ചിരിക്കുകയാണ്. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ഭക്തനോടും നന്ദി പറയുന്നു.

ആരെല്ലാം എതിര്‍ത്താലും ഭഗവാന്റെ ശക്തി തന്നെയാണ് വിധിയെന്ന് കണ്ഠര് മോഹനര് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018