Keralam

ലേക്ക് പാലസിലെ 10 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആലപ്പുഴ നഗരസഭാ; തോമസ് ചാണ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍ 

തോമസ് ചാണ്ടിയുടെ ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മ്മാണമെന്ന് നഗരസഭാ റിപ്പോര്‍ട്ട്. പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചു മാറ്റാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. പ്ലാനിങ്ങില്‍ നിന്ന് വ്യതിചലിച്ചാണ് നിര്‍മ്മാണമെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്നും ഉത്തരവിലുണ്ട്.

പത്ത് കെട്ടിടങ്ങളുടെ നിര്‍മ്മാണം നഗരസഭയുടെ അറിവോടെയല്ല. ഇതിനായി നികുതിയും ഇതുവരെ അടച്ചിട്ടില്ല. ബാക്കിയുള്ള 22 കെട്ടിടങ്ങള്‍ വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിക്കുകയും ചെയ്തു.

പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 എണ്ണം ഭാഗികമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണ് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് നിര്‍മ്മാണത്തിനായി നിലം നികത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ശരിവെച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റണമെന്ന തീരുമാനവും കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018