Keralam

വിശ്വാസ സംരക്ഷണ ജാഥയും ബിജെപിയുടെ നാമജപവും ജനത്തിന് ഒരേപോലെയാണ്; ശബരിമലയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടാണ് യോജിപ്പെന്ന് വിഡി സതീശന്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടാണ് തനിക്ക് യോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ഈ പ്രശ്‌നത്തെ അടിസ്ഥാനാമാക്കി കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിനു പകരം രാഷ്ട്രീയ പ്രചാരണ ജാഥ എന്നായിരുന്നു വേണ്ടത്. വിശ്വാസ സംരക്ഷണ ജാഥയും ബിജെപിയുടെ നാമജപവുമൊക്കെ ജനം ഒരു പോലെയാണ് കാണുകയെന്നും വിഡി സതീശന്‍ പറഞ്ഞു.

ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുളള ആര്‍എസ്എസ് സംഘത്തിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ പോവുകയാണെന്ന് സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിച്ചാല്‍ തങ്ങള്‍ പോകില്ലെന്ന് പത്രസമ്മേളനം വിളിച്ച് മറുപടി പറയേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാടിനെ തളളി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ കെപിസിസിയുടെ നിലപാടല്ല തനിക്കെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ എല്ലായിടത്തും പ്രവേശിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നയിരുന്നു രാഹുലിന്റെ വാക്കുകള്‍.

കെപിസിസി നിലപാട് കേരളത്തിലെ വൈകാരിക സാഹചര്യം കണക്കിലെടുത്താണ്. അതിനെ സ്ത്രീകളടക്കം ധാരാളം പേര്‍ പിന്തുണക്കുന്നുണ്ട്. തന്റെ പാര്‍ട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ താന്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങുന്നു. ഇംഗ്ലീഷ് ദിനപത്രമായ ഇക്കണോമിക് ടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിലകൊളളുകയും നാമജപ ഘോഷയാത്രകള്‍ക്ക് പോകേണ്ടവര്‍ക്ക് പോകാമെന്നും വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018