Keralam

മഞ്ചേശ്വരത്ത് ഹിന്ദുക്കള്‍ക്ക് മാത്രമായി കബഡി, ക്രിക്കറ്റ് ടൂര്‍ണമെന്റുമായി സംഘപരിവാര്‍ സംഘടനകള്‍; വിദ്വേഷ പ്രചാരണം നടത്തുന്നത് അഹിന്ദുക്കള്‍ വേണ്ട എന്ന നോട്ടീസോടെ

കാസര്‍കോട് മഞ്ചേശ്വരത്ത് ഹിന്ദുമതത്തില്‍പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് സംഘപരിവാറിന്റെ വര്‍ഗീയധ്രുവീകരണ നീക്കം.ഹിന്ദുക്കള്‍ക്കു മാത്രം മത്സരിക്കാമെന്ന് അറിയിപ്പോടെ നോട്ടീസടിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയുമാണ് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ക്ലബുകള്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

കബഡി ടൂര്‍ണമെന്റ് നടത്തുകയും ക്രിക്കറ്റ് ടൂര്‍ണമെന്റിനുളള പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മത്സരങ്ങള്‍ നടത്തുന്നത് പൊലീസ് തടഞ്ഞു.

ഈ മാസം പത്തിന് മഞ്ചേശ്വരം ബെരിപദവില്‍ സംഘപരിവാര്‍ സംഘടനയായ ശ്രീദേവി സേവാസമിതി ഹിന്ദുക്കളെ മാത്രമായി ഉള്‍ക്കൊള്ളിച്ച് കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ബേക്കൂറില്‍ ബിജെപി നേതൃത്വത്തിലുള്ള ഹിരണ്യ ബോയ്സ് ക്ലബ്ബ് ഹിന്ദുക്കള്‍ക്കായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

20 ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 18 ക്രിക്കറ്റ് മാച്ചിലാണ് മറ്റ് മതത്തില്‍പ്പെട്ടവര്‍ പാടില്ലെന്ന നിബന്ധന വച്ചത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും നോട്ടീസിലുണ്ട്.

നോട്ടീസ് പുറത്തായതോടെ 25ന് നിശ്ചയിച്ച ക്രിക്കറ്റ് മത്സരം റദ്ദാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ മതാടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിച്ച് ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ക്ലബുകള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇത്തരം മത്സരങ്ങള്‍ നോട്ടീസ് ഇല്ലാതെ നടത്തുന്നുവെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായിട്ടും തള്ളിപ്പറയാന്‍ ബിജെപി ജില്ലാ നേതൃത്വം തയ്യാറായില്ല. ഹിന്ദുക്കള്‍ അവര്‍ക്ക് മാത്രമായി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്ത് പറഞ്ഞു.

എന്നാല്‍ ബിജെപി അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്നും മഞ്ചേശ്വരത്തെ സ്ഥിതി ശ്രദ്ധയില്‍ പെട്ടില്ലെന്നും നേതൃത്വം അറിയിച്ചു. ടൂര്‍ണ്ണമെന്റുകളില്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ് കൂടുതല്‍ പങ്കെടുക്കുന്നത്.

ഇത്തരം പരിപാടികളില്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളുണ്ടെന്നും ആരോപണമുണ്ട്. മുന്‍പ് തീവ്രഹിന്ദു സന്യാസികളെ പങ്കെടുപ്പിച്ച് മിക്ക പഞ്ചായത്തുകളിലും ഹിന്ദു പാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018