Keralam

മലപ്പുറം പുളിക്കല്‍ പളളിയില്‍ ജുമായ്ക്ക് ക്രൈസ്തവ സഭാ മേധാവിയും; എത്തിയത് പ്രളയകാലത്തെ കൈത്താങ്ങിന് നേരിട്ട് നന്ദി പറയാന്‍ 

കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ അധ്യായത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരധ്യായം കൂടി. ഇന്നലെ ജുമാ നമസ്‌കാരത്തിനായി മലപ്പുറം പുളിക്കല്‍ അങ്ങാടിയിലെ സലഫി പള്ളിയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് ഒപ്പം മറ്റൊരു വ്യക്തി കൂടിച്ചേര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പൊലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസാണ് വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയത്.

പ്രളയം സര്‍വതും തകര്‍ത്ത നാളുകളില്‍ ജീവനും സ്വത്തും നഷ്ടമായേക്കാവുന്ന സമയത്ത് രക്ഷയ്ക്കായി കിലോമീറ്ററുകള്‍ക്കപ്പുറം നിന്ന് ഓടിയെത്തിയ സന്നദ്ധപ്രവര്‍ത്തകരെ നേരില്‍ കണ്ട് നന്ദിയര്‍പ്പിക്കാനാണ് അദ്ദേഹം നേരിട്ടെത്തിയത്. നമസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹം ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും ഇത്രയും നാള്‍ ദൂരെ നിന്ന് നോക്കിക്കണ്ടിരുന്ന നമസ്‌കാരചടങ്ങുകള്‍ അടുത്തു കണ്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

പ്രളയസമയത്ത് എല്ലാം നഷ്ടപ്പെട്ട നിസഹായരായ തെക്കന്‍ ഭാഗത്തുള്ളവര്‍ക്ക് സഹായിക്കാന്‍ വന്നവരാണ് ഈ പ്രദേശത്തെ ജനങ്ങള്‍, ഞങ്ങളുടെ നാട്ടില്‍ വന്നവര്‍ക്ക് നമസ്‌കരിക്കാന്‍ ദേവാലയങ്ങള്‍ തുറന്ന് കൊടുത്തിരുന്നു. ആരാധനാലയങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന വേദികളാകണം. മുസ്ലീം രാജ്യമായ ഒമാനില്‍ ഭരമാധികാരി സുല്‍ത്താന്‍ ഖാബൂസ് ക്രൈസ്തവര്‍ക്കായി നാല് ദേവാലയങ്ങള്‍ ഒരുക്കിത്തന്നത് വിവേചനങ്ങള്‍ വലിച്ചെറിയാനുള്ള സന്ദേശമാണ്.
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

പ്രളയ സമയത്ത് പുളിക്കല്‍ ഭാഗത്തു നിന്ന് ഒട്ടനവധി സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ ഭാഗങ്ങലിലെത്തിയിരുന്നു.പുളിക്കല്‍ ഖത്തീബിനും ജനങ്ങള്‍ക്കും അവര്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നന്ദിയുമറിയിച്ചാണ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മടങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018