Keralam

ആലപ്പുഴയില്‍ വീശിയടിച്ച് ഗജ; കനത്ത നാശനഷ്ടം, 167 വീടുകള്‍ തകര്‍ന്നു

തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ അറബിക്കടല്‍ ലക്ഷ്യമിട്ട് കേരളതീരത്തേക്ക് അടുത്തപ്പോള്‍ ഏറെ നാശം വിതച്ചത് ആലപ്പുഴ ജില്ലയില്‍. വീശിയടിച്ച കാറ്റിലും മഴയിലും ജില്ലയില്‍ 11 വീടുകള്‍ പൂര്‍ണമായും 156 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകളിലുള്ളവര്‍ ഓടി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായിട്ടില്ല.

ചേര്‍ത്തല താലൂക്കിലാണ് ഗജ ഏറെ നാശനഷ്ടമുണ്ടാക്കിയത്. വയലാര്‍, മാരാരിക്കുളം, തൈക്കാട്ടുശ്ശേരി വില്ലേജുകളിലും വീടുകള്‍ തകര്‍ന്നു. സ്‌കൂള്‍കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരുന്നൂറിലധികം വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞതിനാല്‍ പ്രദേശത്ത് വെളിച്ചവുമെത്തിയിട്ടില്ല. കാര്‍ഷിക മേഖലയിലും കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം 20 വരെ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചവരെ കേരളത്തില്‍ എല്ലായിടത്തും കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം.

ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍വരെ കൂടാനും സാധ്യതയുണ്ട്. ഇന്ന് കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍വരെ തിരമാല ഉയര്‍ന്നേക്കുമെന്നാണ് സൂചന.

തമിഴ്നാടില്‍ 'ഗജ' ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 22 കവിഞ്ഞു. ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 471 ദുരിതാശ്വാസ ക്യാംപുകളിലായി 81,948 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവുമധികം നാശനഷ്ടം നാഗപട്ടണം ജില്ലയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.വിവിധ ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018