Keralam

ശബരിമലയില്‍ പൊലീസ് അതിരുകടക്കുന്നുവെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്; കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ആര് അധികാരം നല്‍കി? എജി നേരിട്ട് ഹാജരാകണം

ശബരിമലയിലെ പൊലീസിന്റെ ഇടപെടല്‍ അതിരുകടക്കുന്നുവെന്ന് ഹൈക്കോടതി.സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്തവകാശമെന്നും ചോദിച്ച ഹൈക്കോടതി സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്ക് മര്‍ദ്ദനമേറ്റെന്നും പറഞ്ഞു.

അഭിഭാഷകനായ മാത്യു നെടുമ്പാറ വിഷയം ഉന്നയിച്ചപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സുപ്രീംകോടതി വിധിയുടെ മറവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ആര് അധികാരം നല്‍കി? , വിധിയുടെ മറവില്‍ അതിക്രമമാണ് നടക്കുന്നത്.

ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് 1.45ന് ഹാജരായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ദേവസ്വം ബെഞ്ച് പറഞ്ഞു.

നിലയ്ക്കലില്‍ അടക്കം ഭക്തര്‍ക്ക് വെളളം കിട്ടാത്ത അവസ്ഥയാണ്. ശബരിമലയില്‍ കുടിവെളളവും ശുചിമുറിയും ഉറപ്പാക്കണം.അയ്യപ്പന്മാരെ തങ്ങാന്‍ അനുവദിക്കാത്തത് ആരെന്ന് വിശദീകരിക്കണം. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു

നടപ്പന്തലില്‍ ഭക്തര്‍ വിരിവെക്കാതിരിക്കാന്‍ ആരാണ് വെളളം തളിച്ചതെന്നും ആര് പറഞ്ഞിട്ടാണ് ഇത്തരത്തില്‍ ചെയ്തതെന്നും ചോദിച്ച കോടതി ഇപ്പോഴുളള പൊലീസുകാര്‍ ക്രൗഡ് മാനെജ്‌മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രിയുണ്ടായ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുളള പരിചയം എന്താണെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018