Keralam

വിദേശരാജ്യങ്ങളില്‍ നിന്ന് കലാപാഹ്വാനം നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നു; തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചെന്ന് പൊലീസ്  

ശബരിമല യുവതീപ്രവേശനവിഷയത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കലാപാഹ്വാനം നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയാണെന്ന് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ കലുഷിതമായ മെസ്സേജുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വോയ്‌സ് മെസേജുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം കലുഷിതമായ മെസ്സേജുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. അവരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത് അവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.  
കമ്മീഷണര്‍ ഓഫ് പൊലീസ്, തിരുവനന്തപുരം സിറ്റി  
വിദേശരാജ്യങ്ങളില്‍ നിന്ന് കലാപാഹ്വാനം നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നു; തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചെന്ന് പൊലീസ്  

വാട്‌സാപ്പും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാര്‍ അനുകൂലികള്‍ കലാപാഹ്വാനം നടത്തുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളം സ്തംഭിപ്പിക്കും, സിപിഐഎം പ്രവര്‍ത്തകരുടെ വീടും എകെജി സെന്ററും കത്തിക്കണം, പൊലീസ് തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം ഭീകരമാക്കണം എന്നിങ്ങനെയുള്ള ധാരാളം കലാപാഹ്വാന മെസ്സേജുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഗ്രൂപ്പുകളേക്കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018