Keralam

ഭക്തനെന്ന വ്യാജേന സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് നേതാവ്; നേരത്തെ അക്രമം നടത്തിയ 15 പേര്‍ വീണ്ടുമെത്തിയെന്ന് പൊലീസ് 

ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത് സംഘ്പരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന് സൂചന. ചിത്തിര ആട്ടവിശേഷത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ സൂത്രധാരനായ രാജേഷ് തന്നെയാണ് ഇന്നലെയും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃ്പ്തി ദേശായിയെ തടയാന്‍ എത്തിയ സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു. ഇയാള്‍ ശബരിമല കര്‍മസമിതി നേതാവ് കൂടിയാണ്

പെരുമ്പാവൂര്‍ സ്വദേശിയായ ഇയാല്‍ ആര്‍എസ്എസ് നേതാവാണ്. രാജേഷ് ആര്‍ ഗൗരിനന്ദനം എന്നാണ് ശരിയായ പേര്. പൊലീസ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു എന്നാരോപിച്ചായിരുന്നു ഇന്നലത്തെ പ്രതിഷേധം. സാധാരണ ഭക്തന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ചാണ് ഇയാള്‍ ഇന്നലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ഭക്തനെന്ന വ്യാജേന സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് നേതാവ്; നേരത്തെ അക്രമം നടത്തിയ 15 പേര്‍ വീണ്ടുമെത്തിയെന്ന് പൊലീസ് 

തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് അക്രമം നടത്തിയവരിലെ പതിനഞ്ച് പേര്‍ ഇന്നലെത്തെ പ്രതിഷേധത്തില്‍ എത്തിയതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ അറസ്റ്റിലായവരില്‍ രാജേഷ് ഉള്‍പ്പെടെ എഴുപത് പേരുടെ അറസ്റ്റ് രേഖപെടുത്തി. 150 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കും. നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിനുമാണ് കേസ്. നേരത്തെ എത്തിയ കൂടുതല്‍ പേര്‍ എത്തിയിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

സന്നിധാനത്ത് നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. പടിപൂജയ്ക്ക് ബുക്ക് ചെയ്തവര്‍ക്കും വൃദ്ധര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും ഇളവുകള്‍ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറത്തിനടുത്ത് തുടര്‍ന്ന സംശയം തോന്നുന്നവരെ പൊലീസ് സന്നിധാനത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടതിനാണ് സംഘ്പരിവാര്‍ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നീക്കം ചെയ്തവര്‍ സംഘടിച്ച് വലിയ നടപ്പന്തലിലെത്തി പ്രതിഷേധം സമരം നടത്തുകയായിരുന്നു. സംഘ്പരിവാര്‍-അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പ്രതിഷേധക്കാരോട് ഒന്നരമണിക്കൂര്‍ സമയം സംസാരിച്ച ശേഷമാണ് അറസ്റ്റ് എന്ന് എസ്.പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു. ആദ്യം ഹരിവരാസനം പാടിയതിനു ശേഷം പിരിയാം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നെങ്കിലും നട അടച്ചതിനു ശേഷവും ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018