Keralam

ക്ഷേത്രനടയില്‍ ആത്മഹത്യാശ്രമം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണെന്ന് ജനം ടിവി ഫ്‌ളാഷ്; ഭാര്യ പിണങ്ങിയതിനാലെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

ക്ഷേത്രനടയിലെ യുവാവിന്റെ ആത്മഹത്യാ ശ്രമത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടതെന്ന വ്യാജവാര്‍ത്തയുമായി വീണ്ടും ജനം ടിവി. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് യുവാവ് വെളിപ്പെടുത്തിയതോടെയാണ് ഫ്ളാഷ് ന്യൂസ് ജനം ചാനല്‍ അധികൃതര്‍ പിന്‍വലിച്ചത്.

ബിജെപി പ്രവര്‍ത്തകനായ മുത്തൂര്‍ ചാലക്കുഴി തോറ്റാണിശേരില്‍ രമേശന്റെ മകന്‍ രമോദരന്റെ ആത്മഹത്യാശ്രമമാണ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ജനം ടിവി ബന്ധിപ്പിച്ചത്.

ഞായറാഴ്ച പകല്‍ 12.20നാണ് സംഭവം. ഭാര്യയുമായി അകന്നുകഴിയുന്ന രമോദരന്‍ രാവിലെ മുതല്‍ മദ്യപിക്കാന്‍ തുടങ്ങി. മദ്യപാനം പരിധിവിട്ടതോടെ പെട്രോള്‍ വാങ്ങി ക്ഷേത്രനടയിലേക്ക് പോയി അവിടെ പെട്രോളോഴിച്ച് നില്‍പ്പായി. ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെ ജനം ചാനലില്‍ ഉടന്‍ ഫ്ളാഷും വന്നു. പൊലീസ് ക്ഷേത്രത്തിലെത്തി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കാരണം പറയുന്നതും, ഇത് കേട്ട് നേതാക്കള്‍ മുങ്ങി, ചാനല്‍ ഫ്ളാഷ് വലിക്കുകയും ചെയ്തു.

ഭാര്യയുമായി പിണക്കത്തിലാണെന്നും രണ്ടു പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. വ്യക്തിപരമായ കാരണത്താലാണ് മദ്യലഹരിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടിവിക്കെതിരെ എടത്തല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം ആലുവ എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ റഹിമീന്റെ ഭാര്യ ശശികല റൂറല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എടത്തല പൊലീസ് കേസെടുത്തത്.

ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടിവി 2018 നവംബര്‍ നാലിന് സംപ്രേക്ഷണം ചെയ്തതെന്ന് എടത്തല എസ്ഐ അരുണ്‍ അറിയിച്ചിരുന്നു.

മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുളളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയ സെക്രട്ടറിയാണ് ശശികല റഹിം.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരെയും വിഭാഗീയവും വര്‍ഗീയവുമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ജനം ടിവിയുടെ എഡിറ്റോറിയല്‍ സമീപനം വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്.

ജനം ടിവി ആരംഭഘട്ടം മുതല്‍ ഹിന്ദുത്വപ്രീണന സമീപനങ്ങള്‍ കൈക്കൊളളുകയും വര്‍ഗീയ, വിഭാഗീയ വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതായി ആരോപണമുണ്ട്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. എന്നാല്‍ ശബരിമലയിലെ യുവതി പ്രവേശന വിധിയും തുടര്‍ന്ന് സംസ്ഥാനത്ത് സംഘപരിവാറിന്റെയും ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ക്കും ശേഷം പുറത്തുവന്ന ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ ഹിന്ദുത്വവാദികളുടെ ചാനലായ ജനം ടിവി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018